/indian-express-malayalam/media/media_files/uploads/2018/05/Nipah-Virus-Bat.jpg)
കഴിഞ്ഞ വർഷം ഫെബ്രുവരി, ജൂലൈ, സെപ്റ്റംബർ മാസങ്ങളിൽ ശേഖരിച്ച സ്രവങ്ങളിലാണ് നിപ സാന്നിധ്യം കണ്ടെത്തിയത്.
കേരളത്തിലെ വവ്വാലുകളിൽ വീണ്ടും നിപ സാന്നിധ്യം സ്ഥിരികരിച്ച്, നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പഠന റിപ്പോർട്ട്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, മണാശ്ശേരി, കുറ്റ്യാടി, തളീക്കര, കള്ളാട് എന്നിവിടങ്ങളിലും, വയനാട് ജില്ലയിലെ മാനന്തവാടിയിൽ നിന്നും ശേഖരിച്ച പഴം തീനി വവ്വാലുകളുടെ സ്രവങ്ങളിലാണ് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്.
ഈ മേഖലകളിൽ നിന്ന് കഴിഞ്ഞ വർഷം ഫെബ്രുവരി, ജൂലൈ, സെപ്റ്റംബർ മാസങ്ങളിൽ ശേഖരിച്ച സ്രവങ്ങളിലാണ് നിപ സാന്നിധ്യം കണ്ടെത്തിയത്. പരിശോധനയ്ക്ക് വിധേയമാക്കിയ പഴം തീനി വവ്വാലുകളിൽ 20.9 ശതമാനം സ്രവങ്ങളിലും വൈറസ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തി.
നേരത്തെ കേരളത്തിൽ കണ്ടെത്തിയ നിപ വൈറസുമായി 99 ശതമാനം ജനിതക സാമ്യമുള്ള വൈറസിനെയാണ് തിരിച്ചറിഞ്ഞത്. മാര്‍ച്ച് 5ന്, ഫ്രണ്ടിയര്‍ ഇന്റര്‍നാഷനല്‍ മാഗസിനിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. മനുഷ്യരിലേക്ക് വൈറസ് പകരുന്നത് ഏതുവിധേനെയാണെന്ന് കൂടുതൽ മനസിലാക്കുന്നതിനായി തുടര്‍പഠനം ആവശ്യമാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
272 വവ്വാലുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിലാണ് പഠനം നടത്തിയത്. ഇതിൽ 44 വവ്വാലുകളിൽ കരള്‍, പ്ലീഹ എന്നിവയിലും പഠനം നടത്തി. ഇതിൽ, 4 വവ്വാലുകളിൽ വൈറസ് സാനിധ്യം തിരിച്ചറിഞ്ഞു. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളത്തിന്റെ എല്ലാ ഭഗങ്ങളിൽ നിന്നും വവ്വാലുകളിലെ സ്രവം ശേഖരിച്ച് പഠനം നടത്താറുണ്ട്.
എന്താണ് നിപ വൈറസ്?
ഹെനിപാ വൈറസ് ജനുസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഫാമിലിയിൽ പെടുന്ന വൈറസാണ്. പൊതുവേ മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. എന്നാൽ വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ഇത് മനുഷ്യരിലേക്കും പടരും. അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്കും രോഗം പകരാനുള്ള സാധ്യതയേറെയാണ്. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം.
നിപ വൈറസ്: രോഗം, കാരണം, പ്രതിരോധം… അറിയേണ്ടതെല്ലാം
Read More
- പത്മജയുടെ ബിജെപി പ്രവേശനത്തിന് ഇടനില നിന്നത് ലോക്നാഥ് ബെഹ്റയെന്ന് കെ.മുരളീധരൻ
- കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു: വയനാട്ടിൽ രാഹുൽ, ആലപ്പുഴയിൽ കെസി വേണുഗോപാൽ, തൃശൂരിൽ മുരളീധരൻ, വടകരയിൽ ഷാഫി
- ഇലക്ടറൽ ബോണ്ടുകൾ: സാവകാശത്തിനായുള്ള എസ്ബിഐയുടെ ഹർജി മാർച്ച് 11ന് പരിഗണിക്കും
- സിദ്ധാർത്ഥന്റെ മരണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.