scorecardresearch

Nimisha Priya Case: നിമിഷപ്രിയയുടെ മോചനം; ചെയ്യേണ്ടതെല്ലാം ചെയ്തു, തുടർ നടപടി സ്വീകരിക്കേണ്ടത് സർക്കാർ: കാന്തപുരം

നിമിഷ പ്രിയ വിഷയത്തില്‍ സര്‍ക്കാരുമായി യോജിച്ചാണ് പ്രവര്‍ത്തിച്ചത് എന്ന വാദവും കാന്തപുരം ആവര്‍ത്തിച്ചു. ഓരോ ദിവസവും സര്‍ക്കാര്‍ പ്രതിനിധികളുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു

നിമിഷ പ്രിയ വിഷയത്തില്‍ സര്‍ക്കാരുമായി യോജിച്ചാണ് പ്രവര്‍ത്തിച്ചത് എന്ന വാദവും കാന്തപുരം ആവര്‍ത്തിച്ചു. ഓരോ ദിവസവും സര്‍ക്കാര്‍ പ്രതിനിധികളുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു

author-image
WebDesk
New Update
Nimisha Priya Kanthapuram

നിമിഷ പ്രിയ, കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍

Nimisha Priya Case: കോഴിക്കോട്: യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് തന്റെ ഇടപെടല്‍ പൂര്‍ത്തിയായതായി കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍. നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെട്ടത് മാനവികത മുന്‍നിര്‍ത്തിയാണ്. ഇടപെടല്‍ നടത്തിയ സമയത്ത് ഓരോ വിവരങ്ങളും സര്‍ക്കാരുമായി പങ്കുവച്ചിരുന്നെന്നും ആരെയും മറികടന്ന് ഒന്നും ചെയ്തിട്ടില്ലെന്നും രിസാല അപ്‌ഡേറ്റിന് നല്‍കിയ അഭിമുഖത്തില്‍ കാന്തപുരം വ്യക്തമാക്കുന്നു.

Advertisment

യെമനിലെ പണ്ഡിതന്‍മാരുമായി തനിക്ക് ബന്ധമുണ്ട്. അവര്‍ പറഞ്ഞാല്‍ നിമിഷ പ്രിയയുടെ കേസുമായി ബന്ധപ്പെട്ട കക്ഷികള്‍ കേള്‍ക്കുമെന്ന ധാരണയുണ്ട്. പ്രായശ്ചിത്തം നല്‍കി മാപ്പ് നല്‍കുക എന്നൊരു നിയമമുണ്ട് ഇസ്‌ലാം മതത്തില്‍. നിമിഷ പ്രിയയ്ക്ക് മാപ്പ് കൊടുക്കുമോ എന്നറിയാന്‍ യെമനിലെ പണ്ഡിതരോട് ആവശ്യപ്പെട്ടു. അവര്‍ ജഡ്ജിമാരോട് അടക്കം സംസാരിച്ചെന്ന് കാന്തപുരം പറഞ്ഞു.

Also Read:ഇന്ന് അതിശക്തമായ മഴ; രണ്ടിടത്ത് ഓറഞ്ച് അലർട്ട്, സ്കൂളുകൾക്ക് അവധി

ഈ കേസില്‍ എന്താണ് താത്പര്യം എന്ന് യെമനിലെ മത പണ്ഡിതർ ചോദിച്ചിരുന്നു.താന്‍ പറയുന്ന മാനവിക പ്രത്യക്ഷത്തില്‍ പ്രകടമാക്കി കാണിച്ചു കൊടുക്കുന്നത് നന്നായിരിക്കും എന്ന മറുപടിയില്‍ ആണ് അവര്‍ ഇടപെടലിന് തയ്യാറായത്. ഇതിന് പിന്നാലെ ആദ്യം വധശിക്ഷ ഒരു ദിവസത്തേക്കു നീട്ടി. പിന്നീട് റദ്ദ് ചെയ്തു. ഞങ്ങളുടെ പണി അതോടെ കഴിഞ്ഞു. തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍ക്കാരാണ്. സര്‍ക്കാര്‍തലത്തില്‍ അതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കാന്തപുരം പറഞ്ഞു.

Advertisment

Also Read:വാനരന്മാർ ആരോപണം ഉന്നയിക്കുന്നു, തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരം നൽകുമെന്ന് സുരേഷ് ഗോപി

നിമിഷ പ്രിയ വിഷയത്തില്‍ സര്‍ക്കാരുമായി യോജിച്ചാണ് പ്രവര്‍ത്തിച്ചത് എന്ന വാദവും കാന്തപുരം ആവര്‍ത്തിച്ചു. ഓരോ ദിവസവും സര്‍ക്കാര്‍ പ്രതിനിധികളുമായി സംസാരിച്ചിരുന്നു. സര്‍ക്കാരിനെ മറികടന്ന് ഒന്നും ചെയ്തിട്ടില്ലെന്നും കാന്തപുരം വ്യക്തമാക്കി.

അതേസമയം, നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹർജി എട്ട് ആഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി സുപ്രീംകോടതി. അടിയന്തര സാഹചര്യം ഉണ്ടായാൽ വീണ്ടും പരാമർശിക്കാനും നിർദേശം നൽകി. നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടാണ് ഹർജിയാണ് പരിഗണിക്കുന്നത് സുപ്രീം കോടതി നീട്ടിവെച്ചത്. 

Also Read:നല്ലതിനു വേണ്ടിയുള്ള മാറ്റം സ്വീകാര്യം; 'അമ്മ'യിലേക്ക് എല്ലാവരെയും തിരിച്ചുകൊണ്ടുവരണമെന്ന് ആസിഫ് അലി

2017 ജൂലൈ 25ന് യെമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമൻ പൌരൻ തലാൽ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. നിമിഷ പ്രിയയുടെ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിക്കുകയായിരുന്നു.

Read More:കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; രോഗം സ്ഥിരീകരിച്ചത് രണ്ട് പേർക്ക്

Yemen

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: