/indian-express-malayalam/media/media_files/2025/08/17/suresh-gopi-2025-08-17-11-02-54.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
തൃശൂർ: തൃശൂർ ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തിൽ ആദ്യമായി പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആരോപണങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷനാണ് മറുപടി പറയേണ്ടതെന്നും താൻ മന്ത്രിയാണെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിലെത്തി ശക്തൻ തമ്പുരാന്റെ പ്രതിമയില്‍ മാലചാര്‍ത്തിയ ശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
Also Read: ബിഹാറിൽ വോട്ടർ അവകാശ യാത്രയുമായി രാഹുൽ ഗാന്ധി
തന്റെ ഉത്തരവാദിത്തം താൻ കൃത്യമായി കാണിച്ചിട്ടുണ്ടെന്നും, ആരോപണങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് മറുപടി പറയുമെന്നും സുരേഷ് ഗോപി പറഞ്ഞു. കൂടുതൽ ചോദ്യമുണ്ടെങ്കിൽ, കേസ് സുപ്രീം കോടതിയിലെത്തുമ്പോള്‍ അവിടെ ചോദിക്കാമെന്നും ചില വാനരന്മാര്‍ ഇവിടെ നിന്ന് 'ഉന്നയിക്കലുമായി' ഇറങ്ങിയിട്ടുണ്ടെന്നും അവരെല്ലാം ആങ്ങോട്ട് പോകട്ടേ എന്നും, സുരേഷ് ഗോപി പറഞ്ഞു.
Also Read: ആരാകും ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി? ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും
അതേസമയം, വോട്ടർപട്ടിക ക്രമക്കേട് ആരോപണങ്ങളിൽ മറുപടി നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും മറ്റു അംഗങ്ങളും ഇന്ന് മൂന്നു മണിക്ക് മാധ്യമങ്ങളെ കാണും. രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് ക്രമക്കേടിനെപ്പറ്റി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിന് ശേഷം ഇതാദ്യമായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മാധ്യമങ്ങളെ കാണുന്നത്. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് കമ്മീഷൻ മറുപടി നൽകുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
Read More: സംസ്ഥാനത്ത് അഞ്ചു ദിവസത്തേക്ക് മഴ കനക്കും; രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഏഴിടത്ത് യെല്ലോ; മത്സ്യബന്ധനത്തിനു വിലക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.