/indian-express-malayalam/media/media_files/2025/08/17/asif-ali-2025-08-17-12-42-03.jpg)
ചിത്രം: ഫേസ്ബുക്ക്/ആസിഫ് അലി
താരസംഘടനയായ 'അമ്മ'യിലെ നേതൃമാറ്റം നല്ലതിനു വേണ്ടിയെന്ന് നടൻ ആസിഫ് അലി. നല്ലതിനുവേണ്ടിയുള്ള മാറ്റം എപ്പോഴും സ്വീകരിക്കുമെന്നും കൂടുതൽ സ്ത്രീകൾ നേതൃത്വത്തിലേക്ക് വരണമെന്ന് എല്ലാവരും ആഗ്രഹിച്ചിരുന്നുവെന്നും ആസിഫ് പറഞ്ഞു. 'അമ്മ'യിൽ നിന്ന് ആർക്കും മാറിനിൽക്കാനാകില്ല. അംഗങ്ങൾക്കുവേണ്ടി അത്രയേറെ നല്ലകാര്യങ്ങൾ ചെയ്യുന്ന സംഘടനയാണ് 'അമ്മ'യെന്നും ആസിഫ് അലി പറഞ്ഞു.
'കഴിഞ്ഞ ഭരണസമിതിയുടെ പ്രശ്നങ്ങൾ എല്ലാവരും ചർച്ച ചെയ്തിരുന്നു. കൂടുതൽ സ്ത്രീകൾ വരണമെന്ന് എല്ലാവരും ആഗ്രഹിച്ചിരുന്നു. ഇപ്രാവശ്യം അതുപോലെ തന്നെ സംഭവിച്ചു. എന്തെങ്കിലും ബുദ്ധിമുട്ടുകൾ കൊണ്ടോ ചില സമയത്തുണ്ടായ പ്രശ്നങ്ങൾ കൊണ്ടോ മാറിനിന്നവരുണ്ടാകും. പുതിയ നേതൃത്തവും ഭാരവാഹികളും എല്ലാവരെയും തിരിച്ചുകൊണ്ടുവരണം. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റും മറ്റുഭാരവാഹികളുമെല്ലാം എല്ലാവർക്കും പ്രിയപ്പെട്ടവരാണ്. ആ പഴയ പ്രതാപത്തിലേക്കും സ്നേഹത്തിലും അമ്മ കുടുംബം തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു,' ആസിഫ് അലി പറഞ്ഞു.
Also Read: കുപ്പി പുതിയത് പക്ഷേ വീഞ്ഞ് പഴയതുതന്നെ; അമ്മ തിരഞ്ഞെടുപ്പിൽ പ്രതികരിച്ച് ശ്രീകുമാരൻ തമ്പി
'അമ്മ'യുടെ തലപ്പത്തേക്ക് ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത തിരഞ്ഞെടുക്കപ്പെടുന്നത്. 159 വോട്ടുകൾ നേടി നടി ശ്വേത മേനോൻ ആണ് 'അമ്മ' പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഒരുപാട് കാര്യങ്ങളിൽ മാറ്റം വരുത്താനുണ്ടെന്നും, 'അമ്മ'യില്‍ നിന്ന് പുറത്തു പോയവര്‍ തിരിച്ചുവരണമെന്നും ശ്വേത പറഞ്ഞിരുന്നു. രാജിവെച്ചുപോയവരെ തിരിച്ചെത്തിക്കുന്നത് സംഘടനയുടെ അടിയന്തര അജന്‍ഡയിലില്ലെന്നും രാജിവെച്ചുപോയവർ തിരിച്ചുവന്നാല്‍ സന്തോഷമെന്നും ശ്വേത മേനോൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചട്ടങ്ങളും നിയമങ്ങളും പ്രകാരം മാത്രമേ രാജിവെച്ചുപോയ മുൻ അംഗങ്ങളെ തിരിച്ചെത്തിക്കാനാകുവെന്നും ശ്വേത പറഞ്ഞിരുന്നു.
Also Read: 'അമ്മ'യില്‍ അംഗമല്ല, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അറിയില്ലെന്ന് നടി ഭാവന
അതേസമയം, 31 വർഷങ്ങൾക്കു ശേഷമാണ് 'അമ്മ'യുടെ തലപ്പത്തേക്ക് വനിത സാരഥി എത്തുന്നത്. കുക്കു പരമേശ്വരൻ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ലക്ഷ്മിപ്രിയയും ജയൻ ചേര്‍ത്തലയുമാണ് വൈസ് പ്രസിഡന്റുമാർ. ഉണ്ണി ശിവപാൽ ട്രഷറർ സ്ഥാനത്തേക്ക് വിജയിച്ചു. ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസൻ നേരത്തേ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Read More: 'അമ്മ' പ്രസിഡന്റ് പദവി വെല്ലുവിളി നിറഞ്ഞത്: ശ്വേത മേനോൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us