/indian-express-malayalam/media/media_files/weather-today-01.jpg)
Kerala Rains Alerts
Kerala Rains Alerts: തിരുവന്തപുരം: കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്. മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അഞ്ച് ജില്ലകളില്‍ മാത്രമാണ് മഴ മുന്നറിയിപ്പുകളുള്ളത്.
മഴ മുന്നറിയിപ്പുകളില്ലെങ്കിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Also Read:കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; രോഗം സ്ഥിരീകരിച്ചത് രണ്ട് പേർക്ക്
കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂന മർദം തീരത്തേക്ക് കയറി ഛത്തീസ്‌ഗഢിന് മുകളിൽ ആണ് ഇപ്പോൾ ഉള്ളത്. പുതുതായി ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇത് ഓഗസ്റ്റ് 18 ഓടെ ന്യൂനമർദമായി മാറും. കൂടാതെ തെക്കു പടിഞ്ഞാറൻ മൺസൂൺ സൗത്തിലേക്ക് കടക്കുന്നതും കേരളത്തിലെ മഴക്ക് കാരണമായെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Also Read:ഓണപ്പരീക്ഷകൾക്ക് നാളെ തുടക്കം; ചോദ്യക്കടലാസ് ചോര്‍ച്ച തടയാന്‍ കർശന നിർദേശങ്ങൾ
കഴിഞ്ഞ ദിവസം ബംഗാൾ ഉൾക്കടലിന് മുകളിൽ ദിവസം രൂപപ്പെട്ട ന്യൂനമർദം ദുർബലമായാലും പുതിയ ന്യൂനമർദം രൂപപ്പെടുന്നതിനാൽ കേരളത്തിൽ മഴ കുറയാൻ സാധ്യത ഇല്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ വിലയിരുത്തൽ. നിലവിൽ ഓഗസ്റ്റ് 20 വരെയാണ് മഴ പ്രതീക്ഷിക്കുന്നതെങ്കിലും കുറച്ചു ദിവസങ്ങളിൽ കൂടി മഴ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
Also Read:നല്ലതിനു വേണ്ടിയുള്ള മാറ്റം സ്വീകാര്യം; 'അമ്മ'യിലേക്ക് എല്ലാവരെയും തിരിച്ചുകൊണ്ടുവരണമെന്ന് ആസിഫ് അലി
അതേസമയം, രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. സ്‌കൂള്‍തലത്തിലുള്ള പരീക്ഷകള്‍ക്ക് അവധി ബാധകമാണ്. നാളെ നടക്കേണ്ട ഓണപ്പരീക്ഷയുടെ തിയതി പിന്നീട് അറിയിക്കുന്നതായിരിക്കും. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച മറ്റു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
Read More:വാനരന്മാർ ആരോപണം ഉന്നയിക്കുന്നു, തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരം നൽകുമെന്ന് സുരേഷ് ഗോപി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.