scorecardresearch

ഷെറിനെതിരായ പുതിയ കേസ്; നൈജീരിയൻ തടവുകാരിയെ മർദ്ദിച്ചെന്ന് പരാതിയിൽ

കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഷെറിനൊപ്പം ഷബ്‌ന എന്ന് സഹതടവുകാരിക്കെതിരെയും കേസെടുത്തിട്ടുണ്ട്

കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഷെറിനൊപ്പം ഷബ്‌ന എന്ന് സഹതടവുകാരിക്കെതിരെയും കേസെടുത്തിട്ടുണ്ട്

author-image
WebDesk
New Update
Sherin Case

ഷെറിനെതിരായ പുതിയ കേസ്; നൈജീരിയൻ തടവുകാരിയെ മർദ്ദിച്ചെന്ന് പരാതിയിൽ

കണ്ണൂർ: ചെങ്ങന്നൂർ ഭാസ്‌കര കാരണവർ കൊലക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഷെറിനെതിരെ പോലീസ് പുതിയ കേസെടുത്തത് നൈജീരിയൻ സ്വദേശിനിയായ തടവുകാരിയെ മർദ്ദിച്ചെന്ന് പരാതിയിൽ. കണ്ണൂർ വനിതാ ജയിലിൽ കഴിയുന്ന ഷെറിനെതിരെ വ്യാഴാഴ്ചയാണ് ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. നൈജീരിയൻ സ്വദേശിനിയായ ജൂലി എന്ന് തടവുകാരിയെയാണ് മർദ്ദിച്ചത്. ഷെറിനൊപ്പം ഷബ്‌ന എന്ന് സഹതടവുകാരിക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Advertisment

കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.വനിതാ ജയിലിൽ കഴിയുന്ന ഇവർ 24ന് രാവിലെ 7.45ന് കുടിവെള്ളം എടുക്കാൻ പോകുന്ന നേരം ജൂലിയെ അസഭ്യം പറയുകയും പിടിച്ചുതള്ളുകയും ചെയ്തുവെന്നാണ് പരാതി. 

നേരത്തെ,ഭാസ്‌കര കാരണവരുടെ വധവുമായി ബന്ധപ്പെട്ട് ജീവപര്യന്തം കഠിനതടവ്  അനുഭവിക്കുന്ന ഷെറിന് ശിക്ഷാ ഇളവ് നൽകാൻ സർക്കാർ തീരുമാനം എടുത്തിരുന്നു.ഷെറിന് മാനസാന്തരം വന്നെന്നും നല്ല നടപ്പെന്നും വിലയിരുത്തിയായിരുന്നു ജയിൽ ഉപദേശക സമിതിയുടെ തീരുമാനം. എന്നാൽ ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു.  ജയിലിൽ നല്ലനടപ്പുകാരിയെന്നാണു ജയിൽ സൂപ്രണ്ട് ഷെറിന് അനുകൂലമായി റിപ്പോർട്ട് നൽകിയത്. ആ ഷെറിനാണ് ഇപ്പോൾ സഹതടവുകാരിയെ മർദിച്ചത്. ഷെറിനെ മുൻപു രണ്ടു ജയിലുകളിൽനിന്നു മാറ്റിയതു ജീവനക്കാരുടെയും സഹതടവുകാരുടെയും പരാതിയെ തുടർന്നായിരുന്നു. 

നേരത്തെ, ഷെറിനെ ജയിലിൽ നിന്ന് പുറത്തിറക്കാൻ മന്ത്രിസഭയിലെ ഏത് ഉന്നതനാണ് ഇടപെട്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.അതേസമയം, ഷെറിന്റെ മോചനം തടയണമെന്നാവശ്യപ്പെട്ട് ഭാസ്‌കര കാരണവരുടെ ബന്ധുക്കളും ഗവർണറെ സമീപിച്ചേക്കും. അഭിഭാഷകനുമായി ആലോചിച്ച് തുടർ നടപടിയെന്നാണ് ബന്ധുക്കളുടെ പ്രതികരണം. 

Advertisment

Read More

Crime Kannur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: