scorecardresearch

വയനാട് ദുരന്തം; നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവെച്ചു

ക്ലബ്ബുകളും സംഘാടകരുമായി ആലോചിച്ച് മറ്റൊരു ദിവസം നടത്താനാണ് സംഘാടകരുടെ ആലോചന. അതേ സമയം സെപ്റ്റംബർ ഏഴിലേക്ക് വള്ളംകളി നടത്താനും സംഘാടകർ സാധ്യതയുണ്ട്. എന്നാൽ, ഇത് സംബന്ധിച്ച് ഔദോഗീക തീരൂമാനം വന്നിട്ടില്ല.

ക്ലബ്ബുകളും സംഘാടകരുമായി ആലോചിച്ച് മറ്റൊരു ദിവസം നടത്താനാണ് സംഘാടകരുടെ ആലോചന. അതേ സമയം സെപ്റ്റംബർ ഏഴിലേക്ക് വള്ളംകളി നടത്താനും സംഘാടകർ സാധ്യതയുണ്ട്. എന്നാൽ, ഇത് സംബന്ധിച്ച് ഔദോഗീക തീരൂമാനം വന്നിട്ടില്ല.

author-image
WebDesk
New Update
cbl,nehru trophy boat race, നെഹ്‌റു ട്രോഫി വള്ളംകളി, സിബിഎല്‍,ipl,ഐപിഎല്‍,champions boat legue, boat league, ie malayalam, ഐഇ മലയാളം

വെള്ളപ്പൊക്കത്തെ തുടർന്ന് 2018 ലും 2019 ലും നെഹ്റു ട്രോഫി വള്ളം കളി മാറ്റി വച്ചിരുന്നു

ആലപ്പുഴ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നെഹ്‌റുട്രോഫി ഓഗസ്റ്റ് പത്തിന് നടത്താനിരുന്ന നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവെച്ചു. ക്ലബ്ബുകളും സംഘാടകരുമായി ആലോചിച്ച്  മറ്റൊരു ദിവസം നടത്താനാണ് സംഘാടകരുടെ ആലോചന. അതേ സമയം സെപ്റ്റംബർ ഏഴിലേക്ക് വള്ളംകളി നടത്താനും സംഘാടകർ സാധ്യതയുണ്ട്. എന്നാൽ, ഇത് സംബന്ധിച്ച് ഔദോഗീക തീരൂമാനം വന്നിട്ടില്ല. 
നേരത്തെ വള്ളംകളിയുടെ ഭാഗമായുള്ള സാംസ്‌കാരി ഘോഷയാത്രയും കലാസന്ധ്യയും ഒഴിവാക്കി വള്ളംകളി നടത്തണമെന്ന്് ഒരുവിഭാഗം ക്ലബുകളും വള്ളംകളി പ്രേമികളും ആവശ്യപ്പെട്ടിരുന്നു. കോടികളാണ് ഓരോ വള്ളത്തിനും പരിശീലനത്തിനും അനുബന്ധ ചെലവുകൾക്കും മുടക്കേണ്ടി വരുന്നത്. ഇത് മുന്നിൽ കണ്ടാണ് ആഘോഷങ്ങൾ ഒഴിവാക്കി മത്സര വള്ളംകളി നടത്തണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടത്.
എന്നാൽ,കേരളം കണ്ട ഏറ്റവും വലിയദുരന്തത്തിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പ് വള്ളംകളി നടത്തുന്നത് ഉചിതമല്ലെന്ന അഭിപ്രായം വിവിധ കോണുകളിൽ നിന്നുയർന്നു.  ഇതോടെ തീരുമാനം സർക്കാരിന് വിടാൻ ജില്ലാഭരണകൂടം തീരുമാനിച്ചു. മുൻപ് വെള്ളപ്പൊക്കത്തെ തുടർന്ന് 2018 ലും 2019 ലും നെഹ്റു ട്രോഫി വള്ളം കളി മാറ്റി വച്ചിരുന്നു. കൊവിഡ് സമയത്ത് വള്ളംകളി നടത്തിയിരുന്നില്ല. നേരത്തെ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വള്ളംകളിക്ക് മുമ്പ് നടത്താനിരുന്ന വിദ്യാർഥികൾക്ക് വേണ്ടിയുള്ള കലാമത്സരവും സെമിനാറും ഒഴിവാക്കിയിരുന്നു.

Read More

Advertisment

Nehru Trophy Wayanad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: