/indian-express-malayalam/media/media_files/DxfUpg20hiZDusyvO9Mk.jpg)
ഫയൽ ചിത്രം
കൊച്ചി: ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കേരളത്തിൽ വിവാഹത്തിന് പങ്കെടുക്കാൻ വരുന്നത്. ബുധനാഴ്ച നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് നരേന്ദ്ര മോദി കേരളത്തിലെത്തിയത്. സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ആത്മബന്ധമാണ് മോദിക്കുള്ളത്.
ഇതിന് മുമ്പ് പലതവണ നടനും കുടുംബവും ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ സന്ദർശിച്ചിട്ടുണ്ട്. വിവാഹത്തിന് മോദിയെ ക്ഷണിക്കാനും കുടുംബ സമേതമാണ് താരകുടുംബം ഡൽഹിയിലെത്തിയത്. ഇതിന്റെ ചിത്രങ്ങളും നേരത്തെ സുരേഷ് ഗോപി തന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
അതേസമയം, നരേന്ദ്ര മോദി കേരളത്തിൽ വിവാഹത്തിൽ പങ്കെടുക്കാനെത്തുന്നത് ഇതാദ്യമല്ല. നേരത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം കേരളത്തിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്തിട്ടുണ്ട്. അന്നത്തെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന കെ കൈലാസ നാഥന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് മോദി ആദ്യമായി കേരളത്തിലെത്തിയത്. 2010ലും തൃശ്ശൂരിൽ തന്നെയായിരുന്നു മോദി എത്തിയതെന്ന സാമ്യവുമുണ്ട്.
ഇക്കുറി സുരേഷ് ഗോപിയുടെ മകളുടെ വിവാഹം നടക്കുന്നത് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ്. ഇതിൽ മോദി പങ്കെടുക്കും. ഒപ്പം ക്ഷേത്ര ദർശനവും നടത്തും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു വിവാഹം പോലും മാറ്റി വച്ചിട്ടില്ലെന്ന് ഗുരുവായൂർ ദേവസ്വം നേരത്തെ അറിയിച്ചിരുന്നു. സുരക്ഷയുടെ ഭാഗമായി വിവാഹങ്ങളുടെ സമയത്തില്‍ മാറ്റം വരുത്തിയുള്ള ക്രമീകരണം മാത്രമാണ് നടപ്പാക്കുന്നത്. വിവാഹങ്ങള്‍ വേണ്ടെന്നു വച്ചു എന്നത് തെറ്റായ പ്രചാരണമായിരുന്നു.
10.15ന് പ്രധാനമന്ത്രി തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലും ദർശനം നടത്തും. വലപ്പാട് ഗവ. ഹൈസ്കൂളിലെ ഗ്രൗണ്ടിൽ സജ്ജമാക്കുന്ന ഹെലിപാഡിൽ ഇറങ്ങുന്ന പ്രധാനമന്ത്രി കിഴക്കേ ടിപ്പു സുൽത്താൻ റോഡിലൂടെ വാഹന വ്യൂഹത്തോടൊപ്പമാണ് ക്ഷേത്രത്തിലെത്തുക. ഇറങ്ങുന്ന ഗ്രൗണ്ട്, കിഴക്കേ ടിപ്പു സുൽത്താൻ റോഡിന്റെ ഇരു ഭാഗങ്ങൾ, പടിഞ്ഞാറേ നട, ക്ഷേത്രത്തിന്റെ ചുറ്റുമതിൽ എന്നിവിടങ്ങളിൽ ബാരിക്കേഡ് സ്ഥാപിക്കും. 11.10 വരെ മോദി ക്ഷേത്രത്തിൽ ഉണ്ടാകും. ശേഷം മോദി ഹെലികോപ്റ്ററിൽ കൊച്ചിയിലേക്ക് പുറപ്പെടും.
Read More
- മണിപ്പൂരിനെ ഇന്ത്യയുടെ ഭാഗമായി മോദി കാണുന്നില്ല; നഷ്ടപ്പെട്ടതെല്ലാം കോൺഗ്രസ് തിരിച്ചുപിടിക്കും: രാഹുൽ ഗാന്ധി
- യുവ മോഡലിന്റെ കൊലപാതകം: മൃതദേഹം കണ്ടെടുത്തത് കനാലിൽ നിന്ന്
- ബംഗാളിലെ സീറ്റ് ധാരണയ്ക്കായി കോൺഗ്രസുമായി ചർച്ചയ്ക്കില്ല: ഇന്ത്യാ മുന്നണിയെ സമ്മർദ്ദത്തിലാക്കി മമത
- ലോക്സഭാ തിരഞ്ഞെടുപ്പ്: ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ജനുവരി അവസാനത്തോടെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us