scorecardresearch

ഗാസയുടെ പേരുകൾ; കൂട്ടക്കുരുതിയിൽ മരിച്ച 18000 കുഞ്ഞുങ്ങളെ ഓർത്ത് കേരളം

യുദ്ധക്കെടുതിയിലും പട്ടിണിയിലും വലയുന്ന ഗാസയിലെ ജനങ്ങളോട് പ്രത്യേകിച്ച് ഇസ്രായേൽ നിഷ്ഠൂരമായി കൊന്നൊടുക്കുന്ന കുട്ടികളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതാണ് പരിപാടി

യുദ്ധക്കെടുതിയിലും പട്ടിണിയിലും വലയുന്ന ഗാസയിലെ ജനങ്ങളോട് പ്രത്യേകിച്ച് ഇസ്രായേൽ നിഷ്ഠൂരമായി കൊന്നൊടുക്കുന്ന കുട്ടികളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതാണ് പരിപാടി

author-image
Narayanan S
New Update
IMG_2880

കൊച്ചിയിൽ നടന്ന ഗാസയിലെ പേരുകൾ ഐക്യദാർഢ്യ സദസ്സിൽ നിന്ന്

കൊച്ചി: ഗാസയിൽ ഇസ്രായേൽ നടത്തുന്ന നരഹത്യയിൽ ജീവൻ പൊലിഞ്ഞ കുഞ്ഞുങ്ങളെ ഓർത്ത് കേരളം. ചിന്ത രവി ഫൗണ്ടേഷനും പലസ്തീൻ സോളിഡാരിറ്റി ഫോറവും ചേർന്നാണ് ഗാസയുടെ പേരിൽ എന്ന് കൂട്ടായ്മക്ക് തുടക്കം കുറിച്ചത്. ഗാസയിൽ കൂട്ടക്കൊല ചെയ്യപ്പെട്ട പേരറിയാവുന്ന 18,000 കുട്ടികളുടെ പേരുകൾ വായിച്ച് അവരെ ഓർക്കുന്നതിനാണ് കൂട്ടായ്മ. കൊച്ചി വഞ്ചി സ്‌ക്വയറിൽ കൂട്ടായ്മയുടെ ആദ്യ ഐക്യദാർഢ്യം വ്യാഴാഴ്ച നടന്നു. 

Advertisment

Also Read:മതവും ജാതിയും നോക്കി വിരട്ടാൻ നോക്കണ്ട; എയ്ഡഡ് ഭിന്നശേഷി അധ്യാപക നിയമനത്തിൽ വി.ശിവൻകുട്ടി

യുദ്ധക്കെടുതിയിലും പട്ടിണിയിലും വലയുന്ന ഗാസയിലെ ജനങ്ങളോട് പ്രത്യേകിച്ച് ഇസ്രായേൽ നിഷ്ഠൂരമായി കൊന്നൊടുക്കുന്ന കുട്ടികളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതാണ് പരിപാടി. നെയിംസ് ഓഫ് ഗാസ എന്ന പേരിൽ സെപ്റ്റംബറിൽ ബെൽജിയൻ തലസ്ഥാനമായ ബ്രസ്സൽസിൽ നടന്ന സമ്മേളനത്തോട് സമാനമായാണ് കേരളത്തിലും ഐക്യദാർഢ്യം സംഘടിപ്പിക്കുന്നത്. 

Also Read:പറയാനുള്ളത് കോടതിയിൽ പറയും: ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതികരിച്ച് ഉണ്ണികൃഷ്ണൻ പോറ്റി

Advertisment

കൊച്ചിയിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സിൽ കല-സാഹിത്യ-മാധ്യമ രംഗത്തെ നിരവധി പേർ ഒത്തുചേർന്നു. യോഗത്തിൽ പങ്കെടുത്തവർ പലസ്തീനോട് ഐകൃദാർഢ്യം പ്രഖ്യാപിച്ച് കഫീൻ ധരിച്ചെത്തി ഗാാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ ഉറക്കെ വായിച്ചു. ഗാസയിൽ സമാധാനം പുലരട്ടെയെന്ന പ്രത്യാശയോടെ. തുടർന്ന് കോളേജ് വിദ്യാർഥിനികളുടെ നേതൃത്വത്തിൽ പലസ്തീൻ നാടോടി നൃത്തമായ ഡബ്‌കെ അവതരിപ്പിച്ചു. 

ഐക്യദാർഢ്യ സദസ്സ് ഇന്ത്യയിലെ പലസ്തീൻ അംബാസിഡർ അബ്ദുള്ള അബു ഷാവേശ് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. "ഇസ്രായേൽ ആക്രമണത്തിൽ ഒരു പലസ്തീനിക്ക് ബന്ധുവിനെ നഷ്ടമായോ എന്നല്ല ചോദിക്കേണ്ടത്. മറിച്ച് എത്ര ബന്ധുക്കളെ നഷ്ടമായെന്നാണ് ചോദിക്കേണ്ടത്."- അബ്ദുള്ള അബു ഷാവേശ് പറഞ്ഞു. 

name of gaza1

സംവിധായകൻ ആഷിക് അബു ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ ചൊല്ലുന്നു

മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ അനീതികളിലൊന്നാണ് ഗാസയിൽ അരങ്ങേറുന്നതെന്ന് പരിപാടിയുടെ ആവിഷ്‌കാരകനായ എൻ.എസ്. മാധവൻ പറഞ്ഞു. ശബ്ദമുയർത്താൻ ഒരുവേദി കണ്ടെത്തണമെന്ന് ഞങ്ങൾ കരുതി. അപ്പോഴാണ് ബെൽജിയത്തിലെ ഒരു പരിപാടി ശ്രദ്ധയിൽപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ എപ്പോഴും പലസ്തീന്റെ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന രാജ്യമാണെന്നും സ്വതന്ത്ര്യവും സുരക്ഷിതവും സമാധാനപരവുമായ പലസ്തീനായി പരിശ്രമിക്കുന്നത് തുടരണമെന്നും യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. 

Also Read:മാലിന്യ പ്രശ്‌നം പരിഹരിച്ചില്ല; കൂത്തുപറമ്പ് എംഎല്‍എ കെ.പി മോഹനനെ കയ്യേറ്റം ചെയ്ത് നാട്ടുകാർ

നിരുപകൻ രേണു രാമനാഥൻ, വിദ്യാഭ്യാസ വിദഗ്ദ്ധൻ മോഹൻ ബി മേനോൻ, കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ, മുതിർന്ന പത്രപ്രവർത്തകനും മാധ്യമ സംരംഭകനുമായ ശശികുമാർ, ആർട്ട് ക്യൂറേറ്റർ ബോസ് കൃഷ്ണമാചാരി, നടൻ ഇർഷാദ്, നടി ജ്യോതിർമയി; ചലച്ചിത്ര സംവിധായകൻ ആഷിഖ് അബു എന്നിവർ പേരുകൾ ചൊല്ലിയവരിൽ ഉൾപ്പെടുന്നു.

2023 ഒക്‌ടോബർ ഏഴിന് നടന്ന ഹമാസ് ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ ആരംഭിച്ച ഗാസ യുദ്ധത്തിൽ ഇതുവരെ ഏകദേശം 18000-ലധികം കുട്ടികൾ കൊല്ലപ്പെട്ടെന്നാണ് കണക്കാക്കുന്നത്. കൊച്ചിയിൽ നടന്ന സദസ്സിൽ കൊല്ലപ്പെട്ട 1500 കുട്ടികളുടെ പേരുകൾ വായിച്ചു. വരും ദിവസങ്ങളിൽ പാലക്കാടും വയനാടും സദസ്സ് സംഘടിപ്പിക്കും. തുടർന്ന് കേരളത്തിലെ മറ്റ് ജില്ലകളിലും സമാനമായ ഒത്തുചേരലുകൾ നടക്കും. സംഘർഷത്തിൽ ജീവൻ നഷ്ടപ്പെട്ട എല്ലാ നിരപരാധികളായ കുട്ടികൾക്കും ആദരാഞ്ജലികൾ അർപ്പിക്കും.

Read More:ഗാന്ധി സ്മൃതിപോലും സംഘപരിവാർ ഭയപ്പെടുന്നു; ഗാന്ധിജിക്ക് പകരം സവർക്കറെ പ്രതിഷ്ഠിക്കാനുള്ള നീക്കങ്ങൾ തുറന്നുകാട്ടുക തന്നെ വേണം: മുഖ്യമന്ത്രി

War Gaza

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: