/indian-express-malayalam/media/media_files/2024/11/05/2zFnouBeEf7O5a6AtcwE.jpg)
ഇടത് നയം അംഗീകരിക്കുന്ന ആരെയും സ്വീകരിക്കും
പാലക്കാട്: സന്ദീപ് വാര്യരെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സന്ദീപ് ഇടത് നിലപാട് സ്വീകരിച്ചു വന്നാൽ സ്വാഗതം ചെയ്യും. സന്ദീപുമായി ഞാൻ സംസാരിച്ചിട്ടില്ല. ആരെങ്കിലും സംസാരിച്ചോ എന്നറിയില്ല. സന്ദീപിന പാർട്ടിയിലെടുക്കുക എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ബിജപി ദുര്‍ബലമാണ്. ബിജെപിക്ക് അകത്തും പുറത്തും വിവാദമാണെന്നും എം.വി.ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
സന്ദീപ് ഇപ്പോഴും ബിജെപി പ്രവർത്തകനാണെന്നും ഇടതു നയം അംഗീകരിച്ചാൽ സ്വീകരിക്കുമെന്നും എൽഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണൻ പറഞ്ഞു. ഇടത് നയം അംഗീകരിക്കുന്ന ആരെയും സ്വീകരിക്കും. അത്തരത്തിൽ നയം മാറ്റി വരാൻ തയ്യാറായാൽ സന്ദീപിനെയും സ്വീകരിക്കുമെന്നും രാമകൃഷ്ണൻ വ്യക്തമാക്കി.
എന്നാൽ, താൻ ഇപ്പോഴും ബിജെപിയിലാണുള്ളതെന്നും സിപിഎമ്മിൽ ചേരാനില്ലെന്നുമാണ് സന്ദീപ് വാര്യർ മാധ്യമങ്ങളോട് പ്രതികരിച്ചത്. പറഞ്ഞ കാര്യങ്ങളിൽ മാറ്റമില്ലെന്നും ബിജെപിക്കായി ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ല എന്നത് ഉറച്ച തീരുമാനമാണെന്നും സന്ദീപ് പറഞ്ഞിരുന്നു. നേതാക്കൾ വന്ന് കണ്ടതിനെ ചർച്ചയായി വ്യാഖ്യാനിക്കരുത്. എന്‍റെ പരാതികൾ നേരത്തെ കേട്ടിരുന്നെങ്കിൽ ഈ പ്രശ്നം ഉണ്ടാകുമായിരുന്നില്ല. പാർട്ടിയിൽ തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്കെതിരെയാണ് സംസാരിച്ചതെന്നും സന്ദീപ് വാര്യർ പറഞ്ഞു.
അതേസമയം, ബിജെപിയുമായി ഇടഞ്ഞു നിൽക്കുന്ന സന്ദീപ് വാര്യർക്കെതിരെ ഉടൻ നടപടി വേണ്ടെന്ന നിലപാടിലാണ് പാർട്ടി നേതൃത്വം. നേതൃത്വത്തെ തുടർച്ചയായി വിമർശിച്ചാൽ തിരഞ്ഞെടുപ്പിനുശേഷം നടപടിയെടുക്കും. നടപടി എടുത്ത് രക്തസാക്ഷി പരിവേഷം നൽകേണ്ടെന്ന നിലപാടിലാണ് ബിജെപി നേതൃത്വം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.