scorecardresearch

Waqf Amendment Bill: മുനമ്പം പ്രശ്‌നം സങ്കീർണം; വഖഫ് നിയമഭേദഗതിയിലൂടെ പരിഹരിക്കാനാവില്ല:പിണറായി വിജയൻ

Waqf Amendment Bill: വഖഫ് നിയമഭേദഗതിയിലെ ഏത് ക്ലോസ് ഉപയോഗിച്ചാണ് മുനമ്പം പ്രശ്‌നം പരിഹരിക്കാനാകുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ചോദിച്ചു

Waqf Amendment Bill: വഖഫ് നിയമഭേദഗതിയിലെ ഏത് ക്ലോസ് ഉപയോഗിച്ചാണ് മുനമ്പം പ്രശ്‌നം പരിഹരിക്കാനാകുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ചോദിച്ചു

author-image
WebDesk
New Update
munabam1

മുനമ്പം പ്രശ്‌നം സങ്കീർണമെന്ന് മുഖ്യമന്ത്രി

Waqf Amendment Bill: തിരുവനന്തപുരം: മുനമ്പം പ്രശ്‌നം സങ്കീർണമാണെന്നും വഖഫ് നിയമഭേദഗതിയിലൂടെ പ്രശ്‌നം പരിഹരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭാ യോഗതീരുമാനം വിശദീകരിക്കാൻ വിളിച്ചുചേർത്ത യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോൾ പാസാക്കിയ ബില്ലിലെ ഏത് ക്ലോസ് ഉപയോഗിച്ചാണ് മുനമ്പം പ്രശ്‌നം പരിഹരിക്കാനാകുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. 

Advertisment

"ബില്ലിന് മുൻകാല പ്രാബല്യം ഇല്ലെന്ന് ബിൽ അവതരിപ്പിച്ച മന്ത്രി തന്നെ വ്യക്തമാക്കി. വെറുതെ പുകമറ സൃഷ്ടിക്കാനാണ് ചിലർ ശ്രമിക്കുന്നത്. കമ്മിഷൻ വഴി മുനമ്പം പ്രശ്‌നത്തിന് പരിഹാരം കാണാനാകുമോയെന്നാണ് പരിശോധിക്കുന്നത്". -പിണറായി വിജയൻ പറഞ്ഞു. 

ബിജെപിയുടെ ക്രിസ്ത്യൻ പ്രേമം വ്യാജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാജപ്രേമത്തിലെ ആദ്യത്തെ എപ്പിസോഡാണ് ഇപ്പോൾ കണ്ടത്. സംസ്ഥാനത്ത് വർഗീയ ധ്രൂവീകരണം ഉണ്ടാക്കാനാണ് ഇത്തരക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Advertisment

അതേസമയം, മാസപ്പടി വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മാസപ്പടി വിവാദം ഗൗരവ്വമായി കാണുന്നില്ല. കോടതിയിലുള്ള കാര്യമായതിനാൽ അക്കാര്യത്തിൽ കുടുതൽ വിശദീകരണത്തിനില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ   പറഞ്ഞു.

വെള്ളാപ്പള്ളി നടേശൻറെ വിവാദ മലപ്പുറം പരാമർശത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. ഇത്തരം കാര്യങ്ങളിൽ എല്ലാവരും ശ്രദ്ധപുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

"വീണാ വിജയനെതിരെ ഉണ്ടായ കേസല്ല ബിനീഷ് കൊടിയേരിക്ക് നേരെ ഉണ്ടായത്. രണ്ടും രണ്ടാണ്. ബിനീഷ് കൊടിയേരിക്കെതിരെ ഉണ്ടായ കേസിൽ കൊടിയേരി ബാലകൃഷ്ണൻറെ പേരില്ല. എന്നാൽ തൻറെ മകൾക്കെതിരെ ഉണ്ടായ കേസിൽ തൻറെ പേരുകൂടി ചേർത്താണ് എസ്.എഫ്.ഐ.ഒ. അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. അവിടെയാണ് എൻറെ മകളെന്നത് പ്രസ്കതമാക്കുന്നത്. ഇത് തിരിച്ചാണ് പാർട്ടി പിന്തുണ പ്രഖ്യാപിച്ചത്. ഇതിൻറെ ലക്ഷ്യം എന്താണെന്ന് പാർട്ടി കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്" - പിണറായി വിജയൻ പറഞ്ഞു. 

മകളുടെ കമ്പനിക്ക് ലഭിച്ചത് കള്ളപ്പണമല്ല രേഖയുള്ള പണമാണ്. കൃത്യമായ നികുതി അടച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെയ്ത സേവനത്തിൻറെ ജി.എസ്.ടി.അടച്ചുവെന്ന വിവരം അന്വേഷണ ഏജൻസികൾ മറച്ചുവെക്കുകയാണ്. തൻറെ രാജിയാണ് എല്ലാവരും നോക്കുന്നത്. അത് അത്രവേഗം നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മകൾക്കെതിരായ കേസ് കോടതിയിലായതിനാൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. 

Read More

Pinarayi Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: