scorecardresearch

Pinarayi Vijayan on Veena Vijayan's Controversy : മകൾക്കെതിരെയുള്ള കേസ് ഗൗരവത്തിലെടുക്കുന്നില്ല; വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി

തൻറെ രാജിയാണ് എല്ലാവരും നോക്കുന്നത്. അത് അത്രവേഗം നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മകൾക്കെതിരായ കേസ് കോടതിയിലായതിനാൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി

തൻറെ രാജിയാണ് എല്ലാവരും നോക്കുന്നത്. അത് അത്രവേഗം നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മകൾക്കെതിരായ കേസ് കോടതിയിലായതിനാൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി

author-image
WebDesk
New Update
pinarayi23

മാസപ്പടി വിവാദം ഗൗരവ്വമായി കാണുന്നില്ലെന്ന് മുഖ്യമന്ത്രി

Pinarayi Vijayan on Veena Vijayan's Controversy: തിരുവനന്തപുരം:മാസപ്പടി വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മകൾക്കെതിരെയുള്ള കേസിനെ ഗൗരവത്തിലെടുക്കുന്നില്ല. കോടതിയിലുള്ള കാര്യമായതിനാൽ അക്കാര്യത്തിൽ കുടുതൽ വിശദീകരണത്തിനില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ   പറഞ്ഞു

Advertisment

"വീണാ വിജയനെതിരെ ഉണ്ടായ കേസല്ല ബിനീഷ് കൊടിയേരിക്ക് നേരെ ഉണ്ടായത്. രണ്ടും രണ്ടാണ്. ബിനീഷ് കൊടിയേരിക്കെതിരെ ഉണ്ടായ കേസിൽ കൊടിയേരി ബാലകൃഷ്ണൻറെ പേരില്ല. എന്നാൽ തൻറെ മകൾക്കെതിരെ ഉണ്ടായ കേസിൽ തൻറെ പേരുകൂടി ചേർത്താണ് എസ്.എഫ്.ഐ.ഒ. അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. അവിടെയാണ് എൻറെ മകളെന്നത് പ്രസ്കതമാക്കുന്നത്. ഇത് തിരിച്ചാണ് പാർട്ടി പിന്തുണ പ്രഖ്യാപിച്ചത്. ഇതിൻറെ ലക്ഷ്യം എന്താണെന്ന് പാർട്ടി കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്" - പിണറായി വിജയൻ പറഞ്ഞു. 

മകളുടെ കമ്പനിക്ക് ലഭിച്ചത് കള്ളപ്പണമല്ല രേഖയുള്ള പണമാണ്. കൃത്യമായ നികുതി അടച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെയ്ത സേവനത്തിൻറെ ജി.എസ്.ടി.അടച്ചുവെന്ന വിവരം അന്വേഷണ ഏജൻസികൾ മറച്ചുവെക്കുകയാണ്. തൻറെ രാജിയാണ് എല്ലാവരും നോക്കുന്നത്. അത് അത്രവേഗം നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മകൾക്കെതിരായ കേസ് കോടതിയിലായതിനാൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. 

Advertisment

സംസ്ഥാനത്ത് വർധിച്ചുവരുന്ന ലഹരി വ്യാപനം തടയാൻ കർശന നടപടി സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോലീസ് എക്സൈസ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം നടത്തി സംയുക്ത ആക്ഷന്‍ പ്ലാന്‍ ചെയ്തു. സ്കൂള്‍ - കോളേജ് പരിസരങ്ങള്‍, ഡി.ജെ പാര്‍ട്ടി നടക്കുന്ന സ്ഥലങ്ങള്‍, ടര്‍ഫുകള്‍, യുവാക്കളുടെയും മറ്റും ഒത്തുചേരല്‍ നടക്കുന്ന സ്ഥലങ്ങള്‍, ലേബര്‍ ക്യാമ്പുകള്‍,റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ലോഡ്ജുകള്‍, കോളേജ് ഹോസ്റ്റലുകള്‍, തട്ടുകടകള്‍ എന്നീ സ്ഥലങ്ങളില്‍ സംയുക്ത പരിശോധന നടത്തുകയാണ്. മയക്കുമരുന്ന്കേസുകളില്‍ പെട്ടവരുടെ പട്ടിക പരസ്പരം കൈമാറുന്നുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Read More

Pinarayi Vijayan Veena vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: