scorecardresearch

'തന്ത വൈബ്' മാറ്റി വച്ചിട്ട് വേണം തിരഞ്ഞെടുപ്പിനെ നേരിടാൻ; ഹൈബി ഈഡനുമായി 'വർത്തമാനം'

'കോൺഗ്രസിന് ഒരുപാട് നല്ല നേതാക്കന്മാരുണ്ട് പക്ഷേ... അവർക്ക് പുതിയ തലമുറയുടെ ആഗ്രഹങ്ങൾ എന്താണെന്നു കൂടി മനസിലാക്കാൻ പറ്റണം.,' ഹൈബി ഈഡനുമായി 'വർത്തമാനം'

'കോൺഗ്രസിന് ഒരുപാട് നല്ല നേതാക്കന്മാരുണ്ട് പക്ഷേ... അവർക്ക് പുതിയ തലമുറയുടെ ആഗ്രഹങ്ങൾ എന്താണെന്നു കൂടി മനസിലാക്കാൻ പറ്റണം.,' ഹൈബി ഈഡനുമായി 'വർത്തമാനം'

author-image
Liz Mathew
New Update
Hibi Eden Varthamanam

Varthamanam Podcast with Hibi Eden, Streaming Now

തിരുവനന്തപുരം: കോൺഗ്രസിന് ഒരുപാട് നല്ല നേതാക്കന്മാരുണ്ടെന്നും അവർക്ക് പുതിയ തലമുറയിലെ നേതാക്കന്മാരുമായി കണക്ട് ചെയ്യാൻ ഈ നേതാക്കന്മാർക്ക് കഴിയണമെന്നും കോൺഗ്രസിലെ യുവശബ്ദങ്ങളിൽ ഒന്നായ ഹൈബി ഈഡൻ.  ഇന്ത്യൻ എക്സ്പ്രസ്സ് മലയാളത്തിന്റെ പോഡ്കാസ്റ്റ് പരിപാടിയായ 'വർത്തമാന'ത്തിൽ ഇന്ത്യൻ എക്സ്പ്രസ് ഡെപ്യൂട്ടി എഡിറ്റർ ലിസ് മാത്യുവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

"ഇപ്പോഴത്തെ ട്രെൻഡിങ് ആയിട്ടുള്ളൊരു വാക്കാണ് 'തന്ത വൈബ്' എന്നുള്ളത്.  ഈ 'തന്ത വൈബ്' പലപ്പോഴും... പുതിയ തലമുറയിലെ നേതാക്കന്മാരുമായി കണക്ട് ചെയ്യാൻ ഈ നേതാക്കന്മാർക്ക് കഴിയണം."

പ്രായം ഒരു ഘടകമല്ലെന്നും,  കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള നേതാക്കൾക്ക് പുതിയ തലമുറയുടെ ആഗ്രഹങ്ങൾ എന്താണെന്നു കൂടി മനസിലാക്കാൻ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ഞാൻ പല കാര്യങ്ങളും എന്റെ മകളോട് ചോദിച്ചാണ് മനസിലാക്കുന്നത്. പല പാട്ടുകളും, പല വാക്കുകളും എനിക്ക് അറിയാവുന്നത് എന്റെ മകൾ പറഞ്ഞിട്ടാണ്. തലമുറ നമ്മൾ വിചാരിക്കുന്നതിലും വേഗത്തിൽ മാറിക്കൊണ്ടിരിക്കും. 'തന്ത വൈബ്' മാറ്റി വച്ചായിരിക്കണം തിരഞ്ഞെടുപ്പിനെ നേരിടാൻ പോകേണ്ടത്," ഹൈബി ഈഡൻ പറഞ്ഞു.

ഹൈബി ഈഡനുമായുള്ള 'വർത്തമാനം' പോഡ്കാസ്റ്റ് ഇവിടെ കാണാം.

Advertisment

In Other News | Kerala News

Kerala Hibi Eden

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: