scorecardresearch

Montha Cyclone: മോൻത ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തേക്ക് അടുക്കുന്നു; കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യത

കേരളത്തിലും ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. കനത്ത മഴയെ തുടർന്ന് തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു

കേരളത്തിലും ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. കനത്ത മഴയെ തുടർന്ന് തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു

author-image
WebDesk
New Update
Kerala Rain

ഫയൽ ചിത്രം

Montha Cyclone Updates: തിരുവനന്തപുരം: മോൻത ചുഴലിക്കാറ്റ് ഇന്ന് കര തൊടും. ഇന്ന് രാവിലെ അതിതീവ്ര ചുഴലിക്കാറ്റ് ആയി മാറുന്ന മോൻത, വൈകീട്ടോടെ ആന്ധ്രാ തീരത്തെ മച്ചിലിപട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയിൽ കക്കിനടയുടെ സമീപം കര തൊടുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇതേത്തുടർന്ന് ആന്ധ്ര തീരത്ത് കനത്ത ജാഗ്രത തുടരുകയാണ്. ജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാനും സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും ആന്ധ്രപ്രദേശ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്. മണിക്കൂറിൽ 90 മുതൽ 110 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Advertisment

ആന്ധ്ര പ്രദേശിലും ഒഡിഷയിലെ തെക്കൻ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. തമിഴ്നാട്ടിൽ ചെന്നൈ അടക്കം വടക്കൻ ജില്ലകളിൽ കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ട്. ആന്ധ്രയിലെയും ഒഡിഷയിലെയും തമിഴ്നാട്ടിലെയും തീരദേശ ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

Also Read: രഞ്ജിത്തിനെതിരായ ബം​ഗാളി നടിയുടെ ലൈംഗികാതിക്രമ കേസ് റദ്ദാക്കി ഹൈക്കോടതി

ആന്ധ്രയിലെ 14 ജില്ലകളിൽ ഒക്ടോബർ 29 വരെ വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പശ്ചിമ ബംഗാൾ തീരം വരെ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. ഒഡീഷയിലെ എട്ട് ജില്ലകളിൽ ഒക്ടോബർ 30 വരെ സ്കൂളുകൾക്ക് അവധിയാണ്. ചെന്നൈ, ചെങ്കൽപേട്ട്, തിരുവള്ളൂർ, വില്ലുപുരം തുടങ്ങിയ ജില്ലകളിൽ സ്കൂളുകൾക്ക് അവധിയാണ്. 

Advertisment

Also Read: പിംഎം ശ്രീയിൽ അനുനയമില്ല; പ്രശ്നങ്ങൾ ഇപ്പോഴും ബാക്കിയെന്ന് ബിനോയ് വിശ്വം

കേരളത്തിലും ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. കനത്ത മഴയെ തുടർന്ന് തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധത്തിന് വിലക്കുണ്ട്.

Also Read: കലൂർ സ്റ്റേഡിയം സ്പോൺസർക്ക് കൈമാറിയതിന് പിന്നിൽ ദുരൂഹത; ചോദ്യങ്ങളുമായി ഹൈബി ഈഡൻ

മോൻതാ ചുഴലിക്കാറ്റ് കേരളത്തെ എങ്ങനെ ബാധിക്കും ?

മോൻതാ ചുഴലിക്കാറ്റിന്റെ ഭാഗമായി കേരളത്തിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിഗമനം. വടക്കൻ കേരളത്തിലാണ് കൂടുതൽ മഴ ലഭിക്കുക. മോൻതാ ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ വിഭാഗത്തിലെ കാലാവസ്ഥ വിദഗ്ധൻ രാജീവൻ എരിക്കുളം പറഞ്ഞു. 

അതിതീവ്രമഴ ലഭിക്കുന്ന സാഹചര്യം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാൻ സാധ്യത കൂടുതലാണെന്ന് സംസ്ഥാന ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. ഇത് മുന്നിൽ കണ്ട് കൊണ്ടുള്ള തയാറെടുപ്പുകൾ നടത്തണമെന്ന് ജില്ലാ ഭരണകൂടങ്ങൾക്ക് ദുരന്തനിലാരണ വിഭാഗം നിർദേശം നൽകി.

Read More: മോൻത കരതൊടുമ്പോൾ കേരളത്തിലും ഇടിമിന്നൽ മഴ; ഉരുൾപൊട്ടൽ ഭീഷണി, ജാഗ്രതാ നിർദേശം

Heavy Rain Cyclone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: