scorecardresearch

Kollam Student Death: മിഥുന്റെ സംസ്‌കാരം ശനിയാഴ്ച; അമ്മ വിദേശത്ത് നിന്ന് നാളെയെത്തും

ശനിയാഴ്ച രാവിലെ പത്തുമണി മുതൽ മിഥുന്റെ മൃതദേഹം തേവലക്കര ബോയ്‌സ് സ്‌കൂളിൽ പൊതുദർശനത്തിന് വെയ്ക്കും. സംസ്‌കാരം നാളെ വൈകിട്ട് നാലുമണിക്ക് വീട്ടുവളപ്പിൽ നടക്കും

ശനിയാഴ്ച രാവിലെ പത്തുമണി മുതൽ മിഥുന്റെ മൃതദേഹം തേവലക്കര ബോയ്‌സ് സ്‌കൂളിൽ പൊതുദർശനത്തിന് വെയ്ക്കും. സംസ്‌കാരം നാളെ വൈകിട്ട് നാലുമണിക്ക് വീട്ടുവളപ്പിൽ നടക്കും

author-image
WebDesk
New Update
midhun kollam

മിഥുൻറെ മൃതദേഹത്തിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അന്തിമോപചാരം അർപ്പിക്കുന്നു

കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളിൽ ഷേക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുന്റെ ശവസംസ്‌കാരം നാളെ നടത്തും. വിദേശത്തുള്ള അമ്മ സുജ നടപടിക്രമങ്ങൾ പൂർത്തിയാക്കി ശനിയാഴ്ച നാട്ടിലെത്തും. നാളെ രണ്ട് മണിയോടെ സുജ വീട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. വ്യാഴാഴ്ചയാണ് സ്‌കൂളിൽ കളിക്കുന്നതിനിടെ മിഥുൻ ഷോക്കേറ്റ് മരിച്ചത്. 

Advertisment

Also Read:വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; വീഴ്ചകൾ എണ്ണിപറഞ്ഞ് ഡി.ജി.ഇ. റിപ്പോർട്ട്

ശനിയാഴ്ച രാവിലെ പത്തുമണി മുതൽ മിഥുന്റെ മൃതദേഹം തേവലക്കര ബോയ്‌സ് സ്‌കൂളിൽ പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് മൃതദേഹം വീട്ടിലെത്തിക്കും. സംസ്‌കാരം നാളെ വൈകിട്ട് നാലുമണിക്ക് വീട്ടുവളപ്പിൽ നടക്കും. മൂന്ന് മാസങ്ങൾക്ക് മുൻപാണ് സാമ്പത്തിക പരാധീനതകൾ മൂലം വീട്ടുജോലിയ്ക്കായി മിഥുന്റെ അമ്മ വിദേശത്തേക്ക് പോയത്. 

Also Read:വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്യും

Advertisment

അതേസമയം, മിഥുന്റെ മരണത്തിൽ സ്‌കൂൾ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി ഡി.ജി.ഇ. റിപ്പോർട്ടിൽ പരാമർശിക്കുന്നു. കെ.എസ്.ഇ.ബി., പഞ്ചായത്ത് അധികൃതരും ആവശ്യമായ സുരക്ഷാ നടപടികൾ പാലിച്ചില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Also Read:ആരുടെ അനാസ്ഥയാണെന്ന് അറിയില്ല, എനിക്കെന്റെ മകനെ നഷ്ടപ്പെട്ടു: കരച്ചിലടക്കാനാവാതെ മിഥുന്റെ അച്ഛൻ

സ്‌കൂൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഗൗരവകരമായ അനാസ്ഥ ഉണ്ടായതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ ഹെഡ്മാസ്റ്ററുടെ വീഴ്ചയെപ്പറ്റിയും റിപ്പോർട്ടിൽ പറയുന്നുണ്ട്. സുരക്ഷാ പ്രോട്ടോക്കോൾ ഒന്നും ഉറപ്പാക്കാൻ സ്‌കൂൾ അധികൃതർക്ക് കഴിഞ്ഞില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കാലങ്ങളായി വൈദ്യുതി ലൈൻ താഴ്ന്ന് കിടന്നിട്ടും ആരും അനങ്ങിയില്ല. ഇക്കാര്യത്തിൽ കെ.എസ്.ഇ.ബി. തികഞ്ഞ അലംഭാവം കാട്ടിയെന്ന് റിപ്പോർട്ടിൽ പറയുന്നു.

വിദ്യാർത്ഥിയുടെ മരണത്തിൽ സ്‌കൂൾ അധികൃതരുടെയും കെഎസ്ഇബിയുടെയും അടക്കം വീഴ്ച ചൂണ്ടിക്കാട്ടി വിവിധ സംഘടനകൾ ഇന്നും പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്‌കൂളും പരിസരവും കനത്ത പൊലീസ് സുരക്ഷയിലാണ്. കെ.എസ്.യു. ഇന്ന് സംസ്ഥാന വ്യാപക പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Read More

കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു

Death Student Kollam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: