/indian-express-malayalam/media/media_files/uploads/2019/05/missingdownload-002.jpg)
ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങിപോയത്
തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും കാണാതായ പതിമൂന്നുകാരി പെൺകുട്ടി ചെന്നൈയിലെത്തിയതായി സ്ഥിരീകരിച്ച് പോലീസ്. കാണാതായ കുട്ടി ചെന്നൈയിൽ ട്രെയിൻ ഇറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ഇതേ തുടർന്ന് കഴക്കൂട്ടം പൊലീസ് ചെന്നൈയിലേക്ക് പുറപ്പെട്ടു. അതേസമയം, പെൺകുട്ടി ചെന്നൈയിൽ നിന്നും ഗുഹാവത്തിയിലേക്ക് പോകാൻ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടുന്നത്. ഗുഹാവത്തി എക്‌സ്പ്രസ് ഇന്ന് രാവിലെ 10.45 ന് ചെന്നൈയിൽ നിന്നു പുറപ്പട്ടിട്ടുണ്ട്. കുട്ടി ഈ ട്രെയിനിൽ കയറിയോ എന്നാണ് പൊലീസ് സംശയിക്കുന്നത്.
ചെന്നൈ - എഗ്മൂർ എക്‌സ്പ്രസിൽ കുട്ടി കയറിയെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തിൽ വിവിധ സ്റ്റേഷനുകളിലേക്ക് പൊലീസ് പുറപ്പെട്ടിരുന്നു. കുട്ടി മൂന്നു പ്രാവശ്യം ട്രെയിൻ കയറി ഇറങ്ങിയെന്നും ട്രെയിൻ പുറപ്പെടുന്നതിന്ന് അൽപ്പം മുമ്പ് കുട്ടി ചെന്നൈ-എഗ്മുർ എക്‌സ്പ്രസിൽ കയറിയെന്നും പൊലീസ് വ്യക്തമാക്കി. വിവരത്തെ തുടർന്ന് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം ഒരു സംഘം അസമിലേക്കും പോകാൻ തീരുമാനിച്ചിരുന്നു.
അമ്മ വഴക്കുപറഞ്ഞതിനെത്തുടർന്നാണ് അസാം സ്വദേശിനിയായ പതിമൂന്നൂകാരി കഴക്കൂട്ടത്തെ വാടകവീട്ടിൽനിന്ന് ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ ഇറങ്ങിപോയത്. തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിലെത്തി ബംഗളൂരു-കന്യാകുമാരി ട്രെയിനിൽ കയറി. ഈ വിവരം അന്വേഷണ സംഘത്തിന് ലഭിക്കുന്നത് പുലർച്ചെ മൂന്നുമണിക്ക് ശേഷമാണ്. ഇന്നലെ ഉച്ചയ്ക്ക് അതേ ട്രെയിനിലുണ്ടായിരുന്ന വിദ്യാർഥിനിയാണ് കുട്ടി ട്രെയിനിൽ ഇരിക്കുന്ന ഫോട്ടോ എടുത്തത്. പെൺകുട്ടി കരയുന്നതും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതും കണ്ടതിലെ അസ്വാഭാവികതയായിരുന്നു കാരണം. പതിമൂന്നുകാരിയെ കാണാനില്ലെന്ന വാർത്ത കണ്ടാണ് വിദ്യാർഥി ഈ ഫോട്ടോ പൊലീസിന് കൈമാറുന്നത്.
Read More
- കാണാതായ പതിമൂന്നുകാരി നാഗർകോവിൽ സ്റ്റേഷനിലിറങ്ങി തിരിച്ചുകയറി
- കാണാതായ 13 കാരിയെ കുറിച്ച് നിർണായക വിവരം; കന്യാകുമാരിയിലെന്ന് സൂചന
- ഹേമാകമ്മറ്റി റിപ്പോർട്ട്; കണ്ടെത്തലുകൾ നിഷേധിക്കുന്നില്ലെന്ന് ബ്ലെസി
- മോളെ എന്ന് വിളച്ച് സംസാരിക്കും, പ്രമുഖ നടനിൽനിന്ന് ദുരനുഭവമുണ്ടായി; വെളിപ്പെടുത്തലുമായി സോണിയ തിലകൻ
- പവർ ഗ്രൂപ്പിനെ കുറിച്ച് 15 വർഷം മുൻപേ പറഞ്ഞതാണ്, ഞാൻ അവരുടെ നോട്ടപ്പുള്ളി: വിനയൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us