scorecardresearch

കേന്ദ്ര തൊഴിൽ നയത്തിൽ ഭരണഘടനയ്ക്കു പകരം മനുസ്മൃതി; തൊഴിലാളികളെ അടിയാളറാക്കാനാള്ള ശ്രമം: മന്ത്രി വി. ശിവൻകുട്ടി

തൊഴിലാളി അവകാശങ്ങളെയും സാമൂഹ്യനീതി എന്ന സങ്കൽപ്പത്തെയും പൂർണ്ണമായും നിരാകരിക്കുന്ന നയത്തെ കേരള സർക്കാർ ശക്തമായി എതിർക്കുന്നുവെന്ന് മന്ത്രി വ്യക്തമാക്കി

തൊഴിലാളി അവകാശങ്ങളെയും സാമൂഹ്യനീതി എന്ന സങ്കൽപ്പത്തെയും പൂർണ്ണമായും നിരാകരിക്കുന്ന നയത്തെ കേരള സർക്കാർ ശക്തമായി എതിർക്കുന്നുവെന്ന് മന്ത്രി വ്യക്തമാക്കി

author-image
WebDesk
New Update
V Sivankutty

ചിത്രം: ഫേസ്ബുക്ക്

തിരുവനന്തപുരം: കേന്ദ്ര തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ "ശ്രം ശക്തി നീതി 2025" എന്ന പുതിയ കരട് തൊഴിൽ നയം അങ്ങേയറ്റം തൊഴിലാളി വിരുദ്ധവും സംസ്ഥാനങ്ങളുടെ അവകാശങ്ങളെ കവർന്നെടുക്കുന്നതുമാണെന്ന് പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. തൊഴിലാളി വിരുദ്ധവും ഫെഡറൽ വിരുദ്ധവുമായ തൊഴിൽ നയമാണിതെന്നും മന്ത്രി വിമർശിച്ചു.

Advertisment

തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഒരു നയരേഖയ്ക്ക് ആധാരമായി ഇന്ത്യൻ ഭരണഘടനയ്ക്ക് പകരം 'മനുസ്മൃതി' പോലുള്ള പ്രാചീന ഗ്രന്ഥങ്ങളെയും 'രാജധർമ്മം', 'ശ്രമ ധർമ്മം' തുടങ്ങിയ സങ്കൽപ്പങ്ങളെയും ഉദ്ധരിക്കുന്നത് അങ്ങേയറ്റം അപലപനീയവും പിന്തിരിപ്പനുമാണെന്നും വി. ശിവൻകുട്ടി പറഞ്ഞു. തൊഴിലാളികളെ അവകാശങ്ങളുള്ള പൗരന്മാർ എന്ന നിലയിൽ നിന്ന് വിധേയത്വമുള്ള അടിയാളർ എന്ന നിലയിലേക്ക് താഴ്ത്താനുള്ള ഗൂഢശ്രമമാണ് നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Also Read: പിഎം ശ്രീയിൽ കടുപ്പിച്ച് ശിവൻകുട്ടി; പ്രതിഷേധം അതിരുകടന്നു, മന്ത്രി അനിലിനും പ്രകാശ് ബാബുവിനും രൂക്ഷ വിമർശനം

തൊഴിലും തൊഴിൽ ക്ഷേമവും ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ പെട്ട വിഷയമാണ്. എന്നാൽ ഈ കരട് നയം സംസ്ഥാനങ്ങളെ പൂർണ്ണമായും നോക്കുകുത്തികളാക്കുന്നു. ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് പോളിസി ഇവാലുവേഷൻ ഇൻഡക്സ് പോലുള്ള സംവിധാനങ്ങളിലൂടെ സംസ്ഥാനങ്ങളെ റാങ്ക് ചെയ്യാനും, കേന്ദ്രത്തിന്റെ കോർപ്പറേറ്റ് അനുകൂല നയങ്ങൾ അടിച്ചേൽപ്പിക്കാനും ഇത് വഴിവെക്കും. ഇത് ഫെഡറൽ തത്വങ്ങളുടെ നഗ്നമായ ലംഘനമാണെന്നും തൊഴിൽ മന്ത്രി കൂട്ടിച്ചേർത്തു.

Advertisment

Also Read: ചീനിക്കുഴി കൂട്ടക്കൊല; സ്വത്തിനു വേണ്ടി മകനെയും കുടുംബത്തെയും ചുട്ടുകൊന്ന പ്രതിക്ക് വധശിക്ഷ

തൊഴിലാളികളുടെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങളായ തൊഴിൽ സുരക്ഷ, മാന്യമായ മിനിമം വേതനം, സ്ഥിരം തൊഴിൽ എന്നിവയെക്കുറിച്ച് ഈ നയം പൂർണ്ണമായും മൗനം പാലിക്കുന്നു. തൊഴിൽ നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട മന്ത്രാലയത്തിന്റെ ഉത്തരവാദിത്തത്തെ ലഘൂകരിക്കുന്നത് തൊഴിൽ ചൂഷണം വർദ്ധിപ്പിക്കാൻ മാത്രമേ സഹായിക്കൂ. തൊഴിലാളികളുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കുന്നതിൽ കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്. 

Also Read: സിനിമാ പ്രവർത്തകർ രാസലഹരിയുമായി പിടിയിൽ; എംഡിഎംഎ കണ്ടെടുത്തു

കേന്ദ്ര സർക്കാരിന്റെ ഈ തൊഴിലാളി വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ കരട് നയം ഉടനടി പിൻവലിക്കണമെന്നും, ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ചർച്ച ചെയ്ത് പുതിയ നയം രൂപീകരിക്കണമെന്നും ശക്തമായി ആവശ്യപ്പെടുന്നുവെന്ന് വി. ശിവൻകുട്ടി പറഞ്ഞു. ഭരണഘടനാപരമായ തൊഴിലാളി അവകാശങ്ങളെയും സാമൂഹ്യനീതി എന്ന സങ്കൽപ്പത്തെയും പൂർണ്ണമായും നിരാകരിക്കുന്ന ഈ നയത്തെ കേരള സർക്കാർ ശക്തമായി എതിർക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Read More:ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് അംഗങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം

Labour Policy V Sivankutty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: