/indian-express-malayalam/media/media_files/2025/10/30/sivankutty-anil-2025-10-30-13-40-37.jpg)
വി ശിവൻകുട്ടി. ജിആർ അനിൽ
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് എഐഎസ്എഫ്, എഐവൈഎഫ് പ്രതിഷേധം അതിരു കടന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇത് സിപിഐയും സിപിഎമ്മും തമ്മിലുള്ള പ്രശ്നമാണ്. ഇതിൽ ഇടപെടുമ്പോൾ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. എഐഎസ്എഫ്, എഐവൈഎഫ് നേതാക്കളുടെ വാക്കുകൾ വേദനിപ്പിച്ചുവെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.
വിഷയത്തിൽ സിപിഎമ്മും സിപിഐയും തമ്മിലുള്ള തർക്കമാണ് ഉണ്ടായിരുന്നത്. ഒരു വിഷയമുണ്ടാകുമ്പോൾ ഘടകകക്ഷികൾ, പ്രത്യേകിച്ചും കമ്യൂണിസ്റ്റ് പാർട്ടികളുടെ സംഘടനകൾ ഉപയോഗിക്കേണ്ട വാക്കുകളും നടത്തേണ്ട പ്രവൃത്തികളും അവർ ഒന്നുകൂടി പക്വതയോടെ ചെയ്യണമായിരുന്നു. ഒരിക്കലും ആർക്കും വേദന ഉണ്ടാകുന്ന കാര്യം ചെയ്യാൻ പാടില്ലായിരുന്നു.
Also Read:പിഎം ശ്രീയിൽ സിപിഎം സിപിഐക്ക് വഴങ്ങുന്നു? പദ്ധതി മരവിപ്പിച്ചേക്കും
പ്രയോഗിക്കുന്ന വാക്കുകൾ ശ്രദ്ധിച്ച് ഉപയോഗിക്കുന്നത് എല്ലാവർക്കും നല്ലതാണ്. വേദന തോന്നുന്ന തരത്തിലുള്ള പ്രതിഷേധം ഒരിക്കലും കമ്യൂണിസ്റ്റ് പാർട്ടികൾ തമ്മിൽ ഉണ്ടാകാൻ പാടില്ലായെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോയാൽ വിദ്യാഭ്യാസമന്ത്രിയെ തെരുവിൽ നേരിടുമെന്ന് എഐഎസ്എഫ് വ്യക്തമാക്കിയിരുന്നു.
മന്ത്രി ജി.ആർ അനിലിനും സിപിഐ അസിസ്റ്റന്റെ സെക്രട്ടറി കെ.പ്രകാശ് ബാബുവിനെതിരെയും രൂക്ഷ വിമർശനം ശിവൻകുട്ടി ഉന്നയിച്ചു. സിപിഐ ഓഫീസിന് മുന്നിൽവെച്ച് അനിൽ വേദനിപ്പിക്കുന്ന രീതിയിൽ സംസാരിച്ചു. എംഎ ബേബി നിസഹായകനാണെന്ന് പ്രകാശ് ബാബു പറയാൻ പാടില്ലായിരുന്നെന്നും ശിവൻകുട്ടി പറഞ്ഞു. അതേസമയം, ശിവൻകുട്ടി ഇത്തരത്തിൽ വിമർശിക്കുമെന്ന് താൻ കരുതുന്നില്ലെന്ന് മന്ത്രി ജിആർ അനിൽ പറഞ്ഞു.
Also Read:പിഎം ശ്രീ പദ്ധതി; അനുനയ നീക്കവുമായി മുഖ്യമന്ത്രി, സിപിഎം അടിയന്തര സെക്രട്ടറിയേറ്റ് ഇന്ന്
ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നത് മരവിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇടതുപക്ഷ മുന്നണിയുടെ വിജയമാണെന്നാണ് തീരുമാനത്തോട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചത്. മുഖ്യമന്ത്രിയും വിഷയത്തിൽ കൂടുതൽ പ്രസ്താവനകൾക്ക് മുതിർന്നില്ല. എന്നാൽ, വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രിതന്നെ സിപിഐയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയതോടെ വരും ദിവസങ്ങളിലും വിഷയം കൂടുതൽ സങ്കീർണമാകാനാണ് സാധ്യത.
Read More: 2026ലെ പൊതുഅവധികൾ പ്രഖ്യാപിച്ചു; ഇത്തവണ പെസഹാവ്യാഴം ബാങ്ക് അവധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us