/indian-express-malayalam/media/media_files/2025/10/30/cheenakkuzhi-murder-2025-10-30-14-52-40.jpg)
ഫയൽ ഫൊട്ടോ
തൊടുപുഴ: ഇടുക്കി ചീനിക്കുഴി കൂട്ടക്കൊലക്കേസിൽ പ്രതിക്ക് വധശിക്ഷ. സ്വത്തിന് വേണ്ടി മകനെയും മകന്റെ ഭാര്യയെയും രണ്ട് കൊച്ചുമക്കളെയും ചുട്ടുകൊന്ന കേസിലാണ് തൊടുപുഴ അഡീഷണൽ ജില്ലാ കോടതി ശിക്ഷ വിധിച്ചത്. അഞ്ചു ലക്ഷം രൂപ പഴയും കോടതി വിധിച്ചു. ചീനിക്കുഴി ആലിയേകുന്നേല്‍ ഹമീദിനാണ് (82) വധശിക്ഷ വിധിച്ചത്.
പ്രതിയുടെ പ്രായം പരിഗണിക്കണമെന്നത് അടക്കമുള്ള പ്രതിഭാഗം അഭിഭാഷകന്റെ വാദങ്ങൾ തള്ളിക്കൊണ്ടാണ് കോടതിയുടെ നിർണായക വിധി. നിഷ്കളങ്കരായ രണ്ടു കുട്ടികളെ അടക്കം നാലു പോരെ കൂട്ടക്കൊല ചെയ്ത പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് കോടതി വിധി പറഞ്ഞത്.
കേസിൽ ഹമീദ് കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. മകന്‍ ചീനിക്കുഴി ആലിയകുന്നേല്‍ മുഹമ്മദ് ഫൈസല്‍(45), ഭാര്യ ഷീബ (40), മക്കളായ മെഹ്‌റിന്‍ (16), അസ്‌ന(13) എന്നിവരെയാണ് പ്രതി കൊലപ്പെടുത്തിയത്. 2022 മാര്‍ച്ച് 19 നായിരുന്നു ദാരുണ സംഭവം. ഉറങ്ങിക്കിടന്ന മകന്റെയും കുടുംബത്തിന്റെയും നേർക്ക് പെട്രോൾ നിറച്ച കുപ്പികൾ എറിഞ്ഞ് തീകൊളുത്തി കൊന്നുവെന്നാണ് കേസ്. പുലർച്ചെ 12. 45 ഓടെയായിരുന്നു സംഭവം.
Also Read: സിനിമാ പ്രവർത്തകർ രാസലഹരിയുമായി പിടിയിൽ; എംഡിഎംഎ കണ്ടെടുത്തു
മുറിക്കുളിൽ തന്നെ നാലുപേരും വെന്ത് മരിക്കുകയായിരുന്നു. സംഭവം നടന്ന അന്നു തന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നിരന്തരമായ സ്വർത്തു തർക്കമായിരുന്നു കൂട്ടക്കൊലയ്ക്ക് കാരണം. രക്ഷപ്പെടാനുള്ള മാർഗങ്ങളെല്ലാം അടച്ച് കൃത്യമായി ആസൂത്രണം ചെയ്തായിരുന്നു ഹമീദ് കുറ്റകൃത്യം നടത്തിയത്.
Read More:ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് അംഗങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us