/indian-express-malayalam/media/media_files/2025/10/30/syntetic-drugs-2025-10-30-12-53-28.jpg)
പ്രതീകാത്മക ചിത്രം
കൊച്ചി: രാസലഹരിയുമായി കൊച്ചിയിൽ സിനിമാ പ്രവർത്തകർ എക്സൈസിന്റെ പിടിയിലായി. കണ്ണൂർ സ്വദേശികളായ രതീഷ്, നിഖിൽ എന്നിവരാണ് പിടിയിലായത്. മെറി ബോയ്സ് എന്ന സിനിമയുടെ അണിയറ പ്രവർത്തകരാണ് പിടിയിലായത്.
Also Read:ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് അംഗങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം
സിനിമയിലെ ആർട്ട് വർക്കർമാരാണ് പിടിയിലായവരെന്ന് എക്സൈസ് അറിയിച്ചു. രഹസ്യ വിവരത്തെത്തുടർന്ന് കുന്നത്തുനാടിന് സമീപം ലോഡ്ജിൽ എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.
Also Read:മോൻതയുടെ ശക്തി കുറയുന്നു; സംസ്ഥാനത്ത് മഴ തുടരും
ഇവരിൽ നിന്നും രണ്ടു ഗ്രാമിലധികം എംഡിഎംഎ കണ്ടെടുത്തു. ആറു ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. ഇവർ ലഹരി ഉപയോഗിക്കുന്നവരാണോ, ആരാണ് ഇവർക്ക് ലഹരി കൈമാറിയത്, വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ചതാണോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കുന്നതായി എക്സൈസ് സംഘം സൂചിപ്പിച്ചു.
Also Read:ആറുവയസുകാരി അദിതിയുടെ കൊലപാതകം; അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈക്കോടതി
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരികയാണ്. മലയാള സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കുന്നതാണ് ഈ അറസ്റ്റ്.
Read More:2026ലെ പൊതുഅവധികൾ പ്രഖ്യാപിച്ചു; ഇത്തവണ പെസഹാവ്യാഴം ബാങ്ക് അവധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us