scorecardresearch

കേരളത്തിൽ പുഴകള്‍ക്കായി പ്രത്യേക അതോറിറ്റി പരിഗണനയില്‍; ശാസ്ത്രീയ റിപ്പോര്‍ട്ടനുസരിച്ച് തുടര്‍നടപടിയെന്ന് വ്യവസായ മന്ത്രി

ഒരു തരത്തിലും മലിനീകരണം ഉണ്ടാകരുത് എന്നാണ് വ്യവസായ വകുപ്പ് നിലപാടെന്ന് മന്ത്രി പറഞ്ഞു. പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ സംഭവത്തില്‍ ശാസ്ത്രീയ റിപ്പോര്‍ട്ട് അനുസരിച്ച് തുടര്‍നടപടി ഉണ്ടാകുമെന്ന് വ്യവസായ മന്ത്രി പറഞ്ഞു.

ഒരു തരത്തിലും മലിനീകരണം ഉണ്ടാകരുത് എന്നാണ് വ്യവസായ വകുപ്പ് നിലപാടെന്ന് മന്ത്രി പറഞ്ഞു. പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ സംഭവത്തില്‍ ശാസ്ത്രീയ റിപ്പോര്‍ട്ട് അനുസരിച്ച് തുടര്‍നടപടി ഉണ്ടാകുമെന്ന് വ്യവസായ മന്ത്രി പറഞ്ഞു.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
P Rajeev, PC George

ഒരു തരത്തിലും മലിനീകരണം ഉണ്ടാകരുത് എന്നാണ് വ്യവസായ വകുപ്പ് നിലപാടെന്ന് മന്ത്രി പറഞ്ഞു (ഫയൽ ചിത്രം)

കൊച്ചി: പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ സംഭവത്തില്‍ ശാസ്ത്രീയ റിപ്പോര്‍ട്ട് അനുസരിച്ച് തുടര്‍നടപടി ഉണ്ടാകുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. പെരിയാല്‍ മത്സ്യക്കുരുതിയുമായി ബന്ധപ്പെട്ട അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. 

Advertisment

ഒരു തരത്തിലും മലീകരണം ഉണ്ടാകരുത് എന്നാണ് വ്യവസായ വകുപ്പ് നിലപാടെന്ന് മന്ത്രി പറഞ്ഞു. "സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. രാസമാലിന്യമാണോ ജൈവ മാലിന്യം ആണോ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാൻ കാരണമായതെന്ന് കണ്ടെത്താൻ ശാസ്ത്രീയ പഠനങ്ങള്‍ ആരംഭിച്ചു. നഷ്ട്ടം നികത്താനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്," പി. രാജീവ് പറഞ്ഞു.

"റിപ്പോർട്ട്‌ അനുസരിച്ച് നടപടികള്‍ സ്വീകരിക്കും. പാതാളം റെഗുലേറ്റര്‍ തുറക്കുന്നതിന് പ്രത്യേക പ്രോട്ടോക്കോള്‍ ഇല്ല. ഇനി മുതല്‍ അത് നടപ്പാക്കും. മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ ഉന്നത ഉദ്യോഗസ്ഥന് ചുമതല കൊടുക്കുന്നത് പരിഗണനയിലാണ്. പെരിയാർ അതോറിറ്റി അഥവാ പുഴകൾക്കായി അതോറിറ്റി എന്ന ആലോചന സജീവമാക്കും. ഇക്കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു. അന്വേഷണത്തിൽ ഏതെങ്കിലും തരത്തിൽ രാസമാലിന്യ സാന്നിധ്യം ഉണ്ടെങ്കില്‍ കര്‍ശന നടപടി. ശാസ്ത്രീയ റിപ്പോർട്ട്‌ അനുസരിച്ചായിരിക്കും തീരുമാനം.1998ന് ശേഷം രാസമാലിന്യം അളവ് കുറഞ്ഞുവരുന്നു എന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട്," മന്ത്രി പറഞ്ഞു.

"ഇതില്‍ മാറ്റമുണ്ടായിട്ടുണ്ടോ എന്നത് സബ് കളക്ടർ റിപ്പോർട്ട്‌ അനുസരിച്ചു തീരുമാനിക്കും. സബ് കളക്ടർ റിപ്പോർട്ട്‌ അനുസരിച്ചു ആവശ്യമെങ്കിൽ സ്വതന്ത്ര അന്വേഷണം നടത്തും. നിശ്ചിത അളവില്‍ മാലിന്യം പുറത്തുവിടാൻ അനുമതിയുണ്ട്. ദിവസേന പരിശോധനയും നടത്താറുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിന്നിരുന്നതിനാല്‍ മഴക്കാല പൂര്‍വ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളെ ബാധിച്ചു. മുന്നൊരുക്ക പ്രവര്‍ത്തനങ്ങളില്‍ മന്ത്രി പങ്കെടുക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്. തനിക്ക് നേരിട്ട് പോയി നടപടികള്‍ സ്വീകരിക്കാനായില്ല. സാധാരണ ഇതിന് ഇളവ് കിട്ടേണ്ടതാണ്. ഭരണ സംവിധാനത്തിന് ഇളവ് കമ്മീഷനാണ് നല്‍കേണ്ടത്," മന്ത്രി പി. രാജീവ് പറഞ്ഞു.

Read MoreKeralaNewsHere

Advertisment

P Rajeev

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: