scorecardresearch

ക്ഷേമ പെൻഷനുകളിൽ വർദ്ധനവ് ഉണ്ടായേക്കില്ല; ഇന്ന് സംസ്ഥാന ബജറ്റ്

ക്ഷേമ പെൻഷൻ തുക വർദ്ധിപ്പിക്കണമെന്ന് പാർട്ടിയിൽ നിന്നടക്കം സർക്കാരിന് സമ്മർദ്ദമുണ്ടെങ്കിലും നിലവിലെ സാമ്പത്തിക സ്ഥിതി വെച്ച് അത്തരത്തിലൊരു വർദ്ധനവിന് സർക്കാർ മുതിരില്ലെന്നാണ് സൂചന

ക്ഷേമ പെൻഷൻ തുക വർദ്ധിപ്പിക്കണമെന്ന് പാർട്ടിയിൽ നിന്നടക്കം സർക്കാരിന് സമ്മർദ്ദമുണ്ടെങ്കിലും നിലവിലെ സാമ്പത്തിക സ്ഥിതി വെച്ച് അത്തരത്തിലൊരു വർദ്ധനവിന് സർക്കാർ മുതിരില്ലെന്നാണ് സൂചന

author-image
WebDesk
New Update
KN Balagopal, Budget 2023

കെ.എൻ. ബാലഗോപാൽ (ഫയൽ ചിത്രം)

തിരുവനന്തപുരം: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സംസ്ഥാന സർക്കാരിന്റെ ബജറ്റ് അവതരണം ഇന്ന്. രാവിലെ 9 മണിക്ക് തന്റെ നാലാം സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. ക്ഷേമ പെൻഷൻ തുക വർദ്ധിപ്പിക്കണമെന്ന് പാർട്ടിയിൽ നിന്നടക്കം സർക്കാരിന് സമ്മർദ്ദമുണ്ടെങ്കിലും നിലവിലെ സാമ്പത്തിക സ്ഥിതി വെച്ച് അത്തരത്തിലൊരു വർദ്ധനവിന് സർക്കാർ മുതിരില്ലെന്നാണ് സൂചന.

Advertisment

മുഖ്യമന്ത്രിയുമായി ധനമന്ത്രി ഇന്ന് നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബജറ്റെന്ന നിലയിൽ ജനപ്രിയ തീരുമാനങ്ങളുടെ പ്രഖ്യാപനം പ്രതീക്ഷിക്കാം.

കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തെ പാടെ അവഗണിച്ചെന്ന് പറഞ്ഞ ധനമന്ത്രി അതിന്റെ പ്രതിഫലനം സംസ്ഥാന ബജറ്റിലെ പല വിഹിതങ്ങളിലും കുറവ് വരുത്താം എന്ന് നേരത്തേ തന്നെ പറഞ്ഞിരുന്നു. സംസ്ഥാന സർക്കാരിന്റെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി എല്ലായ്പ്പോഴും ചെയ്യാറുള്ളതു പോലെ മദ്യവിലയുടെ വർദ്ധനവ് ഈ ബജറ്റിൽ ഉണ്ടാവില്ലെന്ന് ധനമന്ത്രി നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ ഫീസുകളും നിരക്കുകളും വർദ്ധിപ്പിക്കുന്നതടക്കം സംസ്ഥാന വരുമാനം കൂട്ടാനുള്ള നിരവധി പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് വിവരം. സർക്കാർ ജീവനക്കാരുടെ ഡി.എ. കുടിശ്ശിക നൽകുന്ന കാര്യം ബജറ്റിൽ പരിഗണിച്ചേക്കും. കൂടാതെ റബറിന്റെ താങ്ങുവില വർദ്ധനവും ബജറ്റിൽ പ്രഖ്യാപിക്കുമെന്നാണ് വിവരം.

Advertisment

സാധാരണക്കാർക്ക് ബാധ്യത ഉണ്ടാവുന്ന ഒരു തീരുമാനങ്ങളും ബജറ്റിലുണ്ടാവില്ലെന്നും എന്നാൽ നിലവിൽ കൂട്ടിയ നിരക്കുകളൊന്നും തന്നെ കുറയ്ക്കാൻ നിർവാഹമില്ലെന്നും ബജറ്റിന് മുന്നോടിയായി മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.

Read More

K N Balagopal Kerala Budget

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: