/indian-express-malayalam/media/media_files/z3VhLWGcnsgY37Yoexwg.jpg)
കുറ്റക്കാരെന്ന് കണ്ടെത്തുന്നവരുടെ പദവി നോക്കാതെയുള്ള നടപടിയായിരിക്കും ഉണ്ടാവുകയെന്നും മന്ത്രി വ്യക്തമാക്കി (ഫയൽ ചിത്രം)
കൊച്ചി: കെഎസ്ആർടിസി ഡ്യൂട്ടിക്കിടയിൽ ലഹരി ഉപയോഗിക്കുന്ന ജീവനക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. മയക്കുമരുന്ന് ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ വരെ കണ്ടെത്താൻ നൂതന സാങ്കേതിക വിദ്യയിലുള്ള പരിശോധനാ സംവിധാനം ഉടൻ തന്നെ ഏർപ്പെടുത്തും. ജീവനക്കാരിലെ മയക്കുമരുന്ന് ഉപയോഗം കണ്ടെത്താൻ 12 ലക്ഷം രൂപ വിലവരുന്ന യന്ത്രം വിദേശത്തുനിന്നും എത്തിക്കുമെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവരുടെ പദവി നോക്കാതെയുള്ള നടപടിയായിരിക്കും ഉണ്ടാവുകയെന്നും മന്ത്രി വ്യക്തമാക്കി.
മദ്യപിച്ച് വാഹനമോടിക്കുന്നവരെ ബ്രേത് അനലൈസർ ഉപയോഗിച്ച് കണ്ടെത്തുന്നതുപോലെ മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരെയും കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസിയിൽ മദ്യപിച്ച് ജോലിക്കെത്തരുതെന്നുള്ളത് സർക്കാരെടുത്തിരിക്കുന്ന കർശ്ശനമായ തീരുമാനമാണ്. കണ്ടെത്തിയാൽ ഓഫിസറായാലും ഡ്രൈവറായാലും സസ്പെൻഷൻ ഉറപ്പാണ്. പരിശോധന തുടങ്ങിയതോടെ അപകടം കുറഞ്ഞിട്ടുണ്ട്. മുമ്പ് കെഎസ്ആർടിസി ബസിടിച്ച് എട്ടും ഒമ്പതും ആളുകൾ മരിച്ചിരുന്നു എന്ന കണക്ക് കഴിഞ്ഞയാഴ്ചയായതോടെ പൂജ്യമായി മാറിയെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.
പരിശോധന കർശനമാക്കിയതോടെയാണ് കെഎസ്ആർടിസി യുടെ സർവ്വീസുകളിൽ മാറ്റം വന്നതെന്നും കെഎസ്ആർടിസി ബസുകളിൽ വേഗപ്പൂട്ട് ഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട്സ് 318 സിയുടെ നേതൃത്വത്തിൽ എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ഓട്ടോ ഡ്രൈവർമാർക്ക് ഫസ്റ്റ് എയ്ഡ് കിറ്റ് നൽകുന്ന പരിപാടി തൃപ്പൂണിത്തുറയിൽ ഉദ്ഘാടനം ചെയ്യവേയായിരുന്നു മന്ത്രിയുടെ പരാമർശങ്ങൾ.
Read Now
- പിണറായി വിജയൻ പൂർണ സംഘിയായി മാറി; രൂക്ഷമായി വിമർശിച്ച് കെ.മുരളീധരൻ
- മുഖ്യമന്ത്രി മറന്നെങ്കിലും ഉമ്മൻചാണ്ടിയെ ഓർത്തെടുത്ത് സ്പീക്കർ
- 'ഉന്നതർക്കെല്ലാം റോഡ് നിയമങ്ങൾ തോന്നുംപടി'; കേരളത്തിലേ ഇത് നടക്കുകയുള്ളൂവെന്ന് ഹൈക്കോടതി
- കടലോളം സ്വപ്നം; വിഴിഞ്ഞം തുറമുഖത്ത് ആദ്യകപ്പലിന് സ്വീകരണം
- മഹാപ്രളയത്തിന്റെ പെയ്തൊഴിയാത്ത ഓർമ്മകൾക്ക് നൂറ് വയസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.