/indian-express-malayalam/media/media_files/wRMPTfE1o71vVturdgTn.jpg)
യദുവിന്റെ പരാതി കോടതി പൊലീസിന് കൈമാറി. എഫ്‌ഐആര്‍ ഇട്ട് അന്വേഷിക്കാനാണ് നിർദ്ദേശം (ഫയൽ ചിത്രം)
തിരുവനന്തപുരം: സച്ചിൻദേവ് എംഎൽഎ, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ എന്നിവർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. കെഎസ്ആർടിസി ഡ്രൈവർ യദു നൽകിയ പരാതിയിലാണ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിച്ചത്.
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻദേവ് എംഎൽഎ, സഹോദരൻ അരവിന്ദ്, സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെ കേസെടുക്കാനാണ് കോടതി നിർദ്ദേശിച്ചത്.
തിരുവനന്തപുരം കൻ്റോൺമെന്റ് പൊലീസ് സ്റ്റേഷനോടാണ് കേസ് എടുക്കാൻ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദ്ദേശിച്ചത്. യദുവിന്റെ പരാതി കോടതി പൊലീസിന് കൈമാറി. എഫ്‌ഐആര്‍ ഇട്ട് അന്വേഷിക്കാനാണ് നിർദ്ദേശം.
മേയര്‍ ആര്യ രാജേന്ദ്രന്‍, എംഎല്‍എ സച്ചിന്‍ ദേവ് എന്നിവരടക്കം അഞ്ചു പേര്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് ആയിരുന്നു യദുവിന്റെ ഹര്‍ജി. വിധിയിൽ സന്തോഷമെന്ന് യദു പ്രതികരിച്ചു. ആത്മാർത്ഥമായി കോടതി ഇടപെട്ടതിൽ സന്തോഷം. ശരി തന്റെ ഭാഗത്താണെന്ന് തെളിയുമെന്നും യെദു പറഞ്ഞു.
Read More
- ഐഎസ്സി-ഐസിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു
- ചൂട് കുറയുമോ? സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു
- ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; പുതുക്കിയ മാർഗനിർദ്ദേശങ്ങൾ ഇവയാണ്
- വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ ജൂണിൽ: മന്ത്രി വി എൻ വാസവൻ
- കേരളംകണ്ട ഏറ്റവും വലിയ 'രാഷ്ട്രീയ വിഷം'; ഷാഫി പറമ്പിലിനെതിരെ എ.എ റഹീം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.