/indian-express-malayalam/media/media_files/6iM5gZSNUm9sNOq3p1vr.jpg)
കേരളത്തിൽ വമ്പിച്ച വിജയം
ന്യൂഡൽഹി: ഐഎസ്‌സി - ഐസിഎസ്ഇ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഐസിഎസ്ഇ (പത്താം ക്ലാസ്) വിജയശതമാനം 99.47% ആണ്. ഐഎസ്‌സി (പന്ത്രണ്ടാം ക്ലാസ്) വിജയശതമാനം ഇത്തവണ 98.19% ആണ്. അതായത് ഐസിഎസ്ഇയിൽ 2,42,328 കുട്ടികളും ഐഎസ്‌സിയിൽ 98,088 കുട്ടികളും വിജയിച്ചു. cisce.org, results.cisce.org എന്നീ വെബ്സൈറ്റ് വഴി വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാം.
ഐഎസ്‌സിയിൽ കേരളം അടങ്ങുന്ന തെക്കൻ മേഖലയിൽ വമ്പിച്ച വിജയമാണ്. പരീക്ഷയെഴുതിയവരിൽ 99.53% പേരും പന്ത്രണ്ടാം ക്ലാസിൽ വിജയിച്ചു. അതേസമയം, ഐസിഎസ്ഇയിൽ പശ്ചിമ മേഖലയിലാണ് വിജയശതമാനം കൂടുതൽ, 99.91. എന്നാൽ, ഐസിഎസ്ഇ പരീക്ഷ എഴുതിയ പെൺകുട്ടികളിൽ തെക്കൻ മേഖലയിലാണ് കൂടുതൽ വിജയശതമാനം, 49.52.
കേരളത്തിൽ പത്താം ക്ലാസിൽ 99.99% വിദ്യാര്‍ത്ഥികളും പന്ത്രണ്ടാം ക്ലാസിൽ 99.93% വിദ്യാര്‍ത്ഥികളും വിജയിച്ചു. സംസ്ഥാനത്ത് ഐസിഎസ്ഇ വിഭാഗത്തിൽ 7186 കുട്ടികളും ഐഎസ്‌സിയിൽ 2822 കുട്ടികളുമാണ് പരീക്ഷ എഴുതിയത്. ഐസിഎസ്ഇയിലും ഐഎസ്‌സിയിലും സംസ്ഥാനത്ത് പരീക്ഷയെഴുതിയ മുഴുവൻ പെൺകുട്ടികളും ജയിച്ചു. എന്നാൽ ഐസിഎസ്ഇയിൽ ആൺകുട്ടികളിൽ 99.97% ആണ് വിജയം. ഐഎസ്‌സിയിൽ ആൺകുട്ടികളുടെ വിജയശതമാനം 99.85 ആണ്.
ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂലൈയിൽ നടക്കും. പരമാവധി രണ്ടു വിഷയങ്ങളിലാണ് ഇംപ്രൂവ്മെന്റ് പരീക്ഷകൾ എഴുതാനാവുക. ഇംപ്രൂവ്മെന്റ് പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വൈകാതെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.