/indian-express-malayalam/media/media_files/uploads/2017/05/vizhinjam.jpg)
തുറമുഖത്തേക്കുള്ള ക്രെയിനുകള്‍ വഹിച്ചു കൊണ്ടുള്ള കപ്പല്‍ ഈ മാസം തന്നെ വിഴിഞ്ഞത്തേക്ക് എത്തും
തിരുവനന്തപുരം: കേരളത്തിന്റെ വികസനമുഖം മാറ്റുന്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്ണിന് ജൂണ്‍ മാസം തുടക്കമാകുമെന്ന് മന്ത്രി വി എന്‍ വാസവന്. തുറമുഖത്തിന്റെ ഭാഗമായുള്ള പുലിമുട്ടിന്റെ നിര്‍മ്മാണം ഈ മാസത്തില്‍ പൂര്‍ത്തീകരിക്കും എന്നാണ് പറഞ്ഞിരുന്നതെങ്കിലും കഴിഞ്ഞ മാസം അവസാനത്തോടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
തുറമുഖത്തേക്കുള്ള ക്രെയിനുകള്‍ വഹിച്ചു കൊണ്ടുള്ള കപ്പല്‍ ഈ മാസം തന്നെ വിഴിഞ്ഞത്തേക്ക് എത്തും. വരുന്ന ക്രെയിനുകള്‍ കൂടി സജ്ജീകരിച്ചാല്‍ ജൂണില്‍ തന്നെ ട്രയല്‍ റണ്‍ ആരംഭിക്കാന്‍ സാധിക്കും. കഴിഞ്ഞ ദിവസം വിഴിഞ്ഞം തുറമുഖം പദ്ധതിയുമായി ബന്ധപ്പെട്ട അവലോകന യോഗം ചേര്‍ന്ന് പ്രവർത്തനങ്ങൾ വിലയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വളരെ വേഗത്തിലാണ് നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എസ് ശ്രീനിവാസ് ഐ എ എസ്, വിഴിഞ്ഞം തുറമുഖം എം ഡി ദിവ്യ എസ് അയ്യര്‍ ഐ എ എസ്, അദാനി പോര്‍ട്ട് പ്രതിനിധികള്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Read More
- കൊച്ചിയിൽ നവജാത ശിശുവിന്റെ മൃതദേഹം നടുറോഡിൽ, മൂന്നുപേർ കസ്റ്റഡിയിൽ
- മേയര്‍ ആര്യാ രാജേന്ദ്രനെതിരായ സൈബര്‍ ആക്രമണത്തില്‍ ഒരാള്‍ പിടിയില്‍
- മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം: യദുവിന്റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
- സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്? നിർണ്ണായക തീരുമാനവുമായി സർക്കാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us