/indian-express-malayalam/media/media_files/uploads/2017/03/thomas-isaac-kifb.jpg)
കിഫ്ബി നല്കിയ രേഖകളില്‍ നിന്ന് ചില കാര്യങ്ങളില്‍ വ്യക്തത വന്നിട്ടുണ്ടെന്നും തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നുമാണ് ഇ.ഡിയുടെ നിലപാട്.
കൊച്ചി: കിഫ്ബി മസാല ബോണ്ടിലെ ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ട് തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിൻ്റെ ആവശ്യം ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി. ഏത് ആരോപണത്തിൻ്റെ അടിസ്ഥാനത്തിലാണ് ഐസക്കിന് സമൻസ് അയച്ചതെന്ന് ഇ.ഡി പറയുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരാൾക്കെതിരെ ഒരു നടപടി ആരംഭിക്കണമെങ്കില്‍ അതിന് വ്യക്തമായ കാരണം വേണം. അത് ഇ.ഡി വ്യക്തമാക്കുന്നില്ല.
ഐസക്കിനെതിരായ ആരോപണം എന്താണെന്ന് അടുത്ത സിറ്റിങ്ങില്‍ ബോധ്യപ്പെടുത്തണമെന്ന് ജസ്റ്റിസ് ടി.ആർ. രവി നിർദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ചൊവ്വാഴ്ച ഹാജരാക്കണമെന്നും ഇഡിയോട് ഹെക്കോടതി ആവശ്യപ്പെട്ടു. കടുത്ത നിലപാട് പാടില്ലെന്ന ഇടക്കാല ഉത്തരവ് നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. അറസ്റ്റ് നടപടികള്‍ പാടില്ലെന്ന ഉത്തരവ് ഹൈക്കോടതി നീട്ടി. കിഫ്ബി മസാല ബോണ്ടിലെ അന്വേഷണത്തിനായി ഇ.ഡി നല്കിയ സമന്‍സ് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ നടപടി.
ഫെമ നിയമലംഘനത്തില്‍ അന്വേഷണം നടത്താന്‍ ഇഡിക്ക് അധികാരമില്ലെന്നുമാണ് തോമസ് ഐസക്കിൻ്റെ ഹര്‍ജിയിലെ വാദം. മന്ത്രിയായിരുന്നത് മൂന്ന് വര്‍ഷം മുമ്പാണെന്നും കിഫ്ബിയുടെ തീരുമാനങ്ങളെ കുറിച്ച് കൂടുതല്‍ ഒന്നും പറയാനില്ലെന്നുമാണ് തോമസ് ഐസക്കിന്റെ വാദം. കിഫ്ബി നല്കിയ രേഖകളില്‍ നിന്ന് ചില കാര്യങ്ങളില്‍ വ്യക്തത വന്നിട്ടുണ്ടെന്നും തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നുമാണ് ഇ.ഡിയുടെ നിലപാട്.
Read More:
- കരുവന്നൂര്‍ ബാങ്ക് കേസ്; സിപിഎമ്മിനെ കുരുക്കാൻ ഇ.ഡി; 5 രഹസ്യ അക്കൗണ്ട് വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകി
- കടലാക്രമണ സാധ്യത; തീരപ്രദേശത്ത് ഇന്നും ജാഗ്രതാ നിര്‍ദേശം
- 'മുഖ്യമന്ത്രി ചതിച്ചു, ക്ലിഫ് ഹൗസിന് മുന്നിൽ സമരമിരിക്കും'; സർക്കാരിനെതിരെ സിദ്ധാർത്ഥന്റെ അച്ഛൻ
- 'സർക്കാർ മാറുമ്പോൾ മറുപടി നൽകും'; ബിജെപിക്കെതിരെ രാഹുൽ ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.