/indian-express-malayalam/media/media_files/uploads/2020/01/Maradu-and-Pinarayi-Vijayan.jpg)
കൊച്ചി: നിരന്തര വിമര്‍ശനങ്ങള്‍ക്കൊടുവിൽ മരടില്‍ സുപ്രീം കോടതി വിധി നടപ്പാക്കി സംസ്ഥാന സര്‍ക്കാര്‍. തീരദേശ പരിപാലന ചട്ടം ലംഘിച്ചു നിര്‍മിച്ച നാല് ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുകളയണമെന്നാണ് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നത്. ഫ്ലാറ്റ് പൊളിച്ചുകളയണമെന്ന സുപ്രീം കോടതി വിധിക്കെതിരെ ഫ്‌ളാറ്റുടമകള്‍ വീണ്ടും കോടതിയെ സമീപിച്ചിരുന്നു. അപ്പോഴെല്ലാം രൂക്ഷ വിമര്‍ശനമാണ് കോടതി നടത്തിയത്.
ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഫ്ലാറ്റുകൾ പൊളിക്കണമെന്ന വിധി പുറപ്പെടുവിച്ചത്. ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയിരുന്നു. കോടതിയുടെ സമയം വെറുതേ കളയരുതെന്നും ഇക്കാര്യം ആവശ്യപ്പെട്ട് ഇനിയും കോടതിയെ സമീപിക്കേണ്ടതില്ലെന്നും ജസ്റ്റിസ് അരുൺ മിശ്ര പറയുകയായിരുന്നു. ഇതോടെയാണ് ഫ്ലാറ്റുടമകൾ കൂടുതൽ പ്രതിസന്ധിയിലായത്.
Read Also: മോദി പിതാവിന്റെ ജനന സർട്ടിഫിക്കറ്റ് കാണിക്കട്ടെ: അനുരാഗ് കശ്യപ്
ഫ്ലാറ്റ് ഉടമകള്‍ക്കെതിരെ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ഫ്‌ളാറ്റ് പൊളിച്ചുനീക്കാന്‍ അവധിക്കാല ബഞ്ചിനെ സമീപിച്ച ഉടമകളുടെ നീക്കത്തെ വളരെ മോശമായ സമീപനം എന്നാണ് കോടതി നിരീക്ഷിച്ചത്. ഹര്‍ജിക്കാര്‍ കോടതിയെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണോ എന്ന് അരുണ്‍ മിശ്ര ചോദിച്ചിരുന്നു. ഫ്ലാറ്റ് ഉടമകള്‍ സുപ്രീം കോടതിയുടെ തന്നെ നേരത്തെയുള്ള വിധി മറികടക്കാന്‍ മറ്റൊരു ബഞ്ചില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചു. ഇനി ഇത് ആവര്‍ത്തിച്ചാല്‍ അഭിഭാഷകര്‍ക്കെതിരെയും നടപടി എടുക്കുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞിരുന്നു.
സംസ്ഥാന സർക്കാരിനെയും കോടതി വിമർശിച്ചിട്ടുണ്ട്. കോടതി വിധി പാലിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് ജസ്റ്റിസ് അരുൺ മിശ്ര ചൂണ്ടിക്കാട്ടി. ഫ്ലാറ്റുകൾ പൊളിച്ചുനീക്കി സർക്കാർ റിപ്പോർട്ട് നൽകണമെന്നായിരുന്നു സുപ്രീം കോടതിയുടെ ആവശ്യം. ചീഫ് സെക്രട്ടറി ടോം ജോസിനെ അതിരൂക്ഷമായ ഭാഷയിലാണ് സുപ്രീം കോടതി വിമർശിച്ചത്. കോടതി വിധി നടപ്പിലാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞിരുന്നു.
Read Also: ഒന്‍പത് സെക്കൻഡ് ..17 നില കെട്ടിടം മൂക്കുകുത്തി, വീഡിയോ
നിരവധി വിമർശനങ്ങൾക്കു ഒടുവിൽ ചീഫ് സെക്രട്ടറി സുപ്രീം കോടതിയിൽ മാപ്പ് പറയുകയായിരുന്നു. സുപ്രീംകോടതി വിധി ലംഘിക്കാന്‍ ഉദ്ദേശിക്കുന്നില്ല. കോടതി വിധി പ്രകാരമുള്ള നടപടി എടുക്കുമെന്നും ചീഫ് സെക്രട്ടറി കോടതിയില്‍ പറഞ്ഞു. ഇതിനു പിന്നാലെയാണ് ഫ്ലാറ്റ് പൊളിക്കാനുള്ള നടപടികൾ ആരംഭിച്ചത്. സുപ്രീം കോടതി വിധി നടപ്പിലാക്കിയെന്ന് കാണിച്ച് സംസ്ഥാന സർക്കാർ നാളെ സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകും.
ഇന്നലെയും ഇന്നുമായാണ് മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കിയത്. ഇന്നലെയും ഇന്നും രണ്ട് വീതം ഫ്ലാറ്റുകളിൽ സ്‌ഫോടനം നടത്തുകയായിരുന്നു. ഗോൾഡൻ കായലോരമാണ് ഏറ്റവും അവസാനം പൊളിച്ച ഫ്ലാറ്റ്. ഇന്ന് ഉച്ചയ്‌ക്ക് 2.30 നാണ് ഗോൾഡൻ കായലോരം പൊളിച്ചുനീക്കിയത്.
Read Also: അടിമുടി ദുരൂഹത; ഞെട്ടിക്കുന്ന ഫസ്റ്റ് ലുക്കുമായി മമ്മൂട്ടിയുടെ ‘ദ പ്രീസ്റ്റ്’
ജെയിന്‍ കോറല്‍കോവാണ് ഇന്ന് ആദ്യം തകർത്തത്. രാവിലെ 11.03 നാണ് ജെയിൻ കോറൽകോവിൽ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന്റെ ഭാഗമായുള്ള ആദ്യ സെെറൺ 10.30 ന് മുഴങ്ങി. രണ്ടാമത്തെ സെെറൺ മുഴങ്ങിയത് 10.55 നാണ്. കൃത്യം 11 ന് തന്നെ മൂന്നാമത്തെ സെെറൺ മുഴങ്ങി സ്ഫോടനം പൂർത്തിയായി. 11.03 നാണ് കെട്ടിടം നിലംപൊത്തിയത്. വെറും ഒൻപത് സെക്കൻഡ് സമയംകൊണ്ടാണ് ജെയിൻ കോറൽ കോവ് മണ്ണിലമർന്നത്.
എച്ച്2ഒ ഹെളിഫെയ്‌ത്ത്, ഇരട്ട ടവറുള്ള ആൽഫ സെറീൻ എന്നീ ഫ്ലാറ്റുകളാണ് ഇന്നലെ പൊളിച്ചത്. ഇന്നലെ രാവിലെ 11.18 നാണ് മരടിലെ എച്ച്2ഒ ഹോളിഫെയ്‌ത്ത് ഫ്ലാറ്റ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ നിലംപതിച്ചത്. സ്‌ഫോടനത്തിനു മുന്നോടിയായുളള ആദ്യ സൈറൺ 10.32 നാണ് മുഴങ്ങിയത്. എന്നാൽ രണ്ടാമത്തെ സൈറൺ മുഴങ്ങാൻ വൈകി. ഹെലികോപ്റ്റർ നിരീക്ഷണം പൂർത്തിയാക്കിയശേഷം രണ്ടാമത്തെ സൈറൺ 11.09 ന് മുഴങ്ങി. മൂന്നാമത്തെ സൈറൺ മുഴങ്ങിയതും 11.18 ന് 19 നിലകളുളള കുണ്ടന്നൂർ എച്ച്2ഒ ഹോളിഫെയ്‌ത്ത് നിലംപതിക്കുകയായിരുന്നു.
സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് നെട്ടൂർ ആൽഫ സെറീനിലെ 16 നിലകൾ വീതമുളള ഇരട്ട ടവറുകളും നിലംപൊത്തിയത്. 11.43 ന് ആദ്യ ടവറും സെക്കൻഡുകൾക്കുളളിൽ രണ്ടാമത്തെ ടവറും നിലംപതിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us