scorecardresearch

വിഭാഗീയത സൃഷ്ടിക്കാൻ ശ്രമം; മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദത്തിൽ കെ. ഗോപാല‌കൃഷ്ണനെതിരെ കുറ്റാരോപണ മെമ്മോ

ഒരു മാസത്തിനുള്ളിൽ മറുപടി നൽകണമെന്നും, മറുപടി തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടിയിലേക്ക് കടക്കുമെന്നും ചീഫ് സെക്രട്ടറി മുന്നറിയിപ്പ് നൽകി

ഒരു മാസത്തിനുള്ളിൽ മറുപടി നൽകണമെന്നും, മറുപടി തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടിയിലേക്ക് കടക്കുമെന്നും ചീഫ് സെക്രട്ടറി മുന്നറിയിപ്പ് നൽകി

author-image
WebDesk
New Update
news

ചിത്രം: ഫേസ്ബുക്ക്

തിരുവനന്തപുരം: മതങ്ങളുടെ പേരിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിൽ സസ്‌പെൻഷനിലായ ഐഎഎസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണനെതിരെ കുറ്റാരോപണ മെമ്മോ. ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് മെമ്മോ നല്‍കിയത്. സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നും സര്‍വീസ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും മെമ്മോയിലുണ്ട്.

Advertisment

ഒരു മാസത്തിനുള്ളിൽ മറുപടി നൽകണം. മറുപടി തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടിയിലേക്ക് കടക്കുമെന്ന് ചീഫ് സെക്രട്ടറി മുന്നറിയിപ്പ് നൽകി. നേരത്തെ കെ. ഗോപാലകൃഷ്ണനെതിരെ ഉചിതമായ നടപടി വേണമെന്ന് ചീഫ് സെക്രട്ടറി ശുപാർശ ചെയ്തിരുന്നു. ഇതിനു പിന്നാലെ കെ. ഗോപാലകൃഷ്ണനെ പദവിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിക്കൊണ്ട് 'ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ്' ഉണ്ടെന്ന വിവരം പുറത്താകുന്നതോടെയാണ് ഗോപാലകൃഷ്ണൻ വിവാദത്തിലാകുന്നത്. ഗോപാലകൃഷ്ണനായിരുന്നു മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന ഗ്രൂപ്പിന്റെ അഡ്മിൻ. 

സംഭവം ചർച്ചയായതോടെ തൻറെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്നും അതിൻറെ ഭാഗമായിട്ടാണ് ഇതുണ്ടായതെന്നുമായിരുന്നു ഗോപാലകൃഷ്ണൻ വിശദീകരിച്ചത്. എന്നാൽ ഫോൺ ഹാക്ക് ചെയ്തതായി കണ്ടെത്താൻ പൊലീസിന് കഴിയാതെ വന്നതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. ഇതിന് പിന്നാലെ മല്ലു മുസ്ലീം എന്ന് പേരിലും ഗോപാലകൃഷ്ണൻ അഡ്മിനായ വാട്‌സ് ആപ്പ് ഗ്രൂപ്പ് പ്രത്യക്ഷപ്പെട്ടിരുന്നു.

Read More

Advertisment
Chief Secretary Ias Whatsapp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: