scorecardresearch

മകന്റെ മരണം കൊലപാതകമെന്ന് വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അച്ഛൻ

പെരിന്തൽമണ്ണയിൽ വ്യാപാരിയെ ആക്രമിച്ച് സ്വർണ്ണം കവർന്ന കേസിലാണ് ബാലഭാസ്‌ക്കറിന്റെ ഡ്രൈവർ അർജുൻ അറസ്റ്റിലായത്

പെരിന്തൽമണ്ണയിൽ വ്യാപാരിയെ ആക്രമിച്ച് സ്വർണ്ണം കവർന്ന കേസിലാണ് ബാലഭാസ്‌ക്കറിന്റെ ഡ്രൈവർ അർജുൻ അറസ്റ്റിലായത്

author-image
WebDesk
New Update
Balabhaskar's death, ബാലഭാസ്കറിന്റെ മരണം, Car Accident, കാര്‍ അപകടം, Death, മരണം, Crime Branch, ക്രൈംബ്രാഞ്ച്, driver, ഡ്രൈവര്‍ അര്‍ജുന്‍,

ബാലഭാസ്കർ

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം കൊലപാതകം തന്നെയെന്ന് പിതാവ് കെ സി ഉണ്ണി. സ്വർണക്കടത്ത് മാഫിയയാണ് മകന്റെ മരണത്തിന് പിന്നിലന്നും ഉണ്ണി പറഞ്ഞു. ബാലഭാസ്‌ക്കർ മരിച്ചിട്ട് ആറ് വർഷം പൂർത്തിയായി. അന്ന് മുതൽ മരണവുമായി ബന്ധപ്പെട്ട് വലിയ സംശയങ്ങൾ ഉയർന്നിരുന്നതായും അദ്ദേഹം പറഞ്ഞു. ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അർജുൻ മുമ്പും പല കേസുകളിലെ പ്രതിയായിരുന്നു. അപകടത്തിന് ശേഷമാണ് ഈ കേസുകളെ കുറിച്ച് അറിയുന്നത്. അർജുന്റെ അറസ്റ്റോടെ കൊലപാതകമെന്ന സംശയം ബലപ്പെടുകയാണെന്നും ഉണ്ണി പറഞ്ഞു.

Advertisment

കള്ളക്കടത്ത് മാഫിയ അതൊരു വലിയ സംഘമാണ്. വ്യക്തത ഇല്ലാത്ത അന്വേഷണ റിപ്പോർട്ടാണ് സിബിഐ കൊടുത്തിരിക്കുന്നത്. അവരും സംഘത്തിന്റെ സ്വാധീനത്തിന് വഴങ്ങി. സ്വർണ്ണക്കടത്തുകാരും അതുമായി ബന്ധപ്പെട്ട വലിയൊരു സംഘവുമാണ് ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നിൽ ഉള്ളത്. കേസിൽ ഒരു നീതിയും ലഭിച്ചിട്ടില്ല- കെ സി ഉണ്ണി പറഞ്ഞു.

പെരിന്തൽമണ്ണയിൽ വ്യാപാരിയെ ആക്രമിച്ച് സ്വർണ്ണം കവർന്ന കേസിലാണ് ബാലഭാസ്‌ക്കറിന്റെ ഡ്രൈവർ അർജുൻ അറസ്റ്റിലായത്. സ്വർണ്ണം കവർന്ന കേസിൽ 13 പേർ പൊലീസ് പിടിയിലായിട്ടുണ്ട്. ഈ സംഘത്തിലെ അംഗമാണ് അർജുനും. അതേസമയം, അർജുന്റെ അറസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണ കേസുമായി ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു. 2018 സെപ്റ്റംബർ 25-നുണ്ടായ അപകടത്തിലാണ് വയലിനിസ്റ്റ് ബാലഭാസ്‌കർ മരണമടഞ്ഞത്.

Read More

Murder

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: