scorecardresearch

കൊടകര കുഴൽപ്പണക്കേസ്; തുടരന്വേഷണത്തിന് കോടതി അനുമതി

ബിജെപിയുടെ തൃശൂർ ജില്ലാ കമ്മറ്റി ഓഫിൽ കള്ളപ്പണം സൂക്ഷിച്ചുവെന്നായിരുന്നു ഓഫീസ് സെക്രട്ടറിയായ തിരൂർ സതീശിന്റെ വെളിപ്പെടുത്തൽ

ബിജെപിയുടെ തൃശൂർ ജില്ലാ കമ്മറ്റി ഓഫിൽ കള്ളപ്പണം സൂക്ഷിച്ചുവെന്നായിരുന്നു ഓഫീസ് സെക്രട്ടറിയായ തിരൂർ സതീശിന്റെ വെളിപ്പെടുത്തൽ

author-image
WebDesk
New Update
കൊടകര കുഴൽപ്പണക്കേസ്: അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് കോടതിയുടെതാണ് ഉത്തരവ്

തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് കോടതിയുടെ അനുമതി. ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് കോടതിയുടെതാണ് ഉത്തരവ്. ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശന്റെ മൊഴി എടുക്കാനും 90 ദിവസത്തികം റിപ്പോർട്ട് സമർപ്പിക്കണമെന്നും പൊലീസിന് കോടതി നിർദേശം നൽകി.

Advertisment

തിരൂർ സതീശന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊടകര കുഴൽപ്പണ കേസിൽ തുടന്വേഷണം ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അഡീഷണൽ സെഷൻസ് ജഡ്ജ് എൻ വിനോദ് കുമാറാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

ബിജെപിയുടെ തൃശൂർ ജില്ലാ കമ്മറ്റി ഓഫിൽ കള്ളപ്പണം സൂക്ഷിച്ചുവെന്നായിരുന്നു ഓഫീസ് സെക്രട്ടറിയായ തിരൂർ സതീശിന്റെ വെളിപ്പെടുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈഎസ്പി വികെ രാജു സ്പെഷ്യൽ പോസിക്യൂട്ടർ എൻകെ ഉണ്ണികൃഷ്ണൻ മുഖേനെ ഇരിങ്ങാലക്കുട അഡീഷണൽ കോടതിയെ സമീപിച്ചത്. കൊടകര കേസിൽ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. അതിന് പിന്നാലെ പുതിയ വെളിപ്പെടുത്തൽ ഉണ്ടായാൽ തുടരന്വേഷണത്തിന് കോടതിയുടെ അനുമതി വേണമെന്നാണ് ചട്ടം.

അന്വേഷണസംംഘത്തിന് തിരൂർ സതീശന്റെ മൊഴി രേഖപ്പെടുത്താമെന്നും റിപ്പോർട്ട് 90 ദിവസത്തിനുള്ളിൽ സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. കള്ളപ്പണമായ ആറ് കോടി രൂപ ചാക്കിലാക്കി ബിജെപി ജില്ലാ കമറ്റി ഓഫീസിൽ സൂക്ഷിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്നും കോഴിക്കോട് നിന്നും കൊണ്ടു വന്ന കള്ളപ്പണത്തിൽ ഒരു കോടി സുരേന്ദ്രൻ അടിച്ചുമാറ്റിയതായും ധർമ്മരാജൻ തന്നോട് പറഞ്ഞതായും തിരൂർ സതീശൻ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Read More

Advertisment
Bjp Kerala Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: