scorecardresearch

മോദിയുടെ റോഡ് ഷോയിൽ മലപ്പുറത്തെ സ്ഥാനാർത്ഥിക്ക് ഇടമില്ല; നീരസം പ്രകടിപ്പിച്ച് അബ്ദുൾ സലാം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയിൽ മലപ്പുറത്തെ ബിജെപി സ്ഥാനാർത്ഥി അബ്ദുൾ സലാമിന് ഇടം ലഭിച്ചില്ല. വാഹനത്തിൽ മോദിക്കൊപ്പം നിൽക്കാൻ ഇടം ലഭിക്കാത്തതിനെ തുടർന്ന് പരിഭവിച്ചാണ് അബ്ദുൾ സലാം മടങ്ങിപ്പോയതെന്നാണ് റിപ്പോർട്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയിൽ മലപ്പുറത്തെ ബിജെപി സ്ഥാനാർത്ഥി അബ്ദുൾ സലാമിന് ഇടം ലഭിച്ചില്ല. വാഹനത്തിൽ മോദിക്കൊപ്പം നിൽക്കാൻ ഇടം ലഭിക്കാത്തതിനെ തുടർന്ന് പരിഭവിച്ചാണ് അബ്ദുൾ സലാം മടങ്ങിപ്പോയതെന്നാണ് റിപ്പോർട്ട്.

author-image
WebDesk
New Update
Abdul salam | Modi Road show

എസ്‌.പി.ജി ലിസ്റ്റിൽ അബ്ദുൾ സലാമിന്റെ പേരില്ല എന്നറിഞ്ഞത് പ്രധാനമന്ത്രി എത്തിയ ശേഷമാണ് (ഫൊട്ടോ: സ്ക്രീൻഗ്രാബ്)

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയിൽ മലപ്പുറത്തെ ബിജെപി സ്ഥാനാർത്ഥി അബ്ദുൾ സലാമിന് ഇടം ലഭിച്ചില്ല. വാഹനത്തിൽ മോദിക്കൊപ്പം നിൽക്കാൻ ഇടം ലഭിക്കാത്തതിനെ തുടർന്ന് പരിഭവിച്ചാണ് അബ്ദുൾ സലാം മടങ്ങിപ്പോയതെന്നാണ് റിപ്പോർട്ട്. പട്ടികയിൽ പേരുണ്ടെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

Advertisment

എസ്‌.പി.ജി ലിസ്റ്റിൽ അബ്ദുൾ സലാമിന്റെ പേരില്ല എന്നറിഞ്ഞത് പ്രധാനമന്ത്രി എത്തിയ ശേഷമാണ്. പാലക്കാട്, പൊന്നാനി ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും മോദിക്കൊപ്പം തുറന്ന ജീപ്പിലുണ്ടായിരുന്നു.

Development happens every where.: Malappuram also deserve the same. Vote for Dr. M Abdul Salam and be a part of it.

Posted by Abdul Salam on Sunday, March 10, 2024

കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറായ അബ്ദുള്‍ സലാം 2019ലാണ് ബിജെപിയിൽ എത്തിയത്. 195 ലോക്സഭാ സീറ്റുകളിലേക്കുള്ള ആദ്യഘട്ട ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയിലെ ഒരേയൊരു മുസ്ലിം മുഖമായിരുന്നു അബ്ദുള്‍ സലാം. തിരൂര്‍ സ്വദേശിയായ അദ്ദേഹം 2011 മുതല്‍ 2015 വരെ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറായിരുന്നു.

Advertisment

മീനച്ചൂടിൽ പാലക്കാട്, കുളിർമഴയായി മോദി. ജനനായകന്റെ റോഡ് ഷോ തത്സമയം

മീനച്ചൂടിൽ പാലക്കാട്, കുളിർമഴയായി മോദി. ജനനായകന്റെ റോഡ് ഷോ തത്സമയം #ModiyudeGuarantee

Posted by bjp Keralam on Monday, March 18, 2024

ഇത്രയും തിരക്കുള്ളപ്പോൾ ഇതൊക്കെ സ്വാഭാവികമല്ലേ എന്നാണ് അബ്ദുൾ സലാം മാധ്യമങ്ങളോട് പ്രതികരിച്ചത്. "തനിക്ക് പരിഭവമില്ല. മലപ്പുറത്തെ സ്ഥാനാർത്ഥിയാണെന്ന് പ്രധാനമന്ത്രിയോട് പറഞ്ഞു. അദ്ദേഹം ഓക്കെ എന്ന് മറുപടി നൽകി.  ഷേക് ഹാൻഡ് നൽകി," അബ്ദുൾ സലാം പറഞ്ഞു.

എന്നാൽ, മാധ്യമങ്ങളോട് നിരാശ പ്രകടിപ്പിച്ചില്ലെങ്കിലും ഡൽഹിയിൽ നിന്നു വന്ന ലിസ്റ്റല്ലേ എന്ന ചോദ്യത്തിന് അതൊന്നും പറയേണ്ട എന്ന് അദ്ദേഹം പ്രവർത്തകരോട് നീരസം പ്രകടിപ്പിച്ചതായാണ് വിവരം. പരസ്യമായി പ്രതിഷേധിക്കേണ്ടതില്ല എന്ന നിലപാടാണ് സലാം സ്വീകരിച്ചത്.

Read More:

Narendra Modi Bjp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: