/indian-express-malayalam/media/media_files/zlCESXTfi4QOKJUcmnjv.jpg)
മുഴുപ്പിലങ്ങാട്-മാഹി ബൈപ്പാസിൽ ബിജെപി-സിപിഎം രാഷ്ട്രീയപ്പോര് കടുക്കുകയാണ് (ഫൊട്ടോ: സ്ക്രീൻഗ്രാബ്)
മാഹി: ഉദ്ഘാടനത്തിന് മുമ്പ് തലശ്ശേരി-മാഹി ബൈപ്പാസിന് മേൽ അവകാശവാദവുമായി ബിജെപിയും സിപിഎമ്മും. തിങ്കളാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം നടത്തുന്നതിന് അരമണിക്കൂർ മുമ്പേ ബൈപ്പാസിലൂടെ ബിജെപി സ്ഥാനാർത്ഥി റോഡ് ഷോ നടത്തി. മുഴുപ്പിലങ്ങാട്-മാഹി ബൈപ്പാസിൽ ബിജെപി-സിപിഎം രാഷ്ട്രീയപ്പോര് കടുക്കുകയാണ്.
മുഴുപ്പിലങ്ങാട് നിന്ന് കണ്ണൂരിലെ എൻഡിഎ സ്ഥാനാർത്ഥി പി. രഘുനാഥും സംഘവുമാണ് വാഹന റാലി സംഘടിപ്പിച്ചത്. അഴിയൂർ ഭാഗത്ത് നിന്ന് ബിജെപിയുടെ പ്രഫുൽ കൃഷ്ണയും വാഹന റാലി നടത്തി. ബിജെപിയുടെ ദേശീയ ഉപാദ്ധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടിയും മാർച്ചിനൊപ്പം ഉണ്ടായിരുന്നു.
ബൈക്കിലും കാറിലുമൊക്കെയുമായി നിരവധി പാർട്ടി പ്രവർത്തകരും സ്ഥാനാർത്ഥികളെ പിന്തുടർന്നു. രണ്ട് ഭാഗത്തു നിന്നും എത്തിയ ബിജെപിയുടെ റോഡ് ഷോ ടോൾ പ്ലാസയുടെ അടുത്ത് നിന്നും തിരികെ പോയി. ഉദ്ഘാടനത്തിന് ശേഷം സിപിഎമ്മിന് വേണ്ടി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസും സ്പീക്കർ എ.എൻ. ഷംസീറും ചേർന്ന് ഡബിൾ ഡെക്കർ ബസിൽ റോഡ് ഷോ നടത്തും.
Read More
- പത്മജയുടെ ബിജെപി പ്രവേശനത്തിന് ഇടനില നിന്നത് ലോക്നാഥ് ബെഹ്റയെന്ന് കെ.മുരളീധരൻ
- കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു: വയനാട്ടിൽ രാഹുൽ, ആലപ്പുഴയിൽ കെസി വേണുഗോപാൽ, തൃശൂരിൽ മുരളീധരൻ, വടകരയിൽ ഷാഫി
- ഇലക്ടറൽ ബോണ്ടുകൾ: സാവകാശത്തിനായുള്ള എസ്ബിഐയുടെ ഹർജി മാർച്ച് 11ന് പരിഗണിക്കും
- സിദ്ധാർത്ഥന്റെ മരണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us