/indian-express-malayalam/media/media_files/le9etzYLYdZDgKPy0lwZ.jpg)
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം
തിരുവനന്തപുരം: വോട്ടെണ്ണലിന്റെ ആദ്യ അഞ്ച് മണിക്കൂർ പിന്നിടുമ്പോൾ ദേശീയ തലത്തിൽ ഇന്ത്യ സഖ്യം മികച്ച പ്രകടനം തുടരുകയാണ്. എൻഡിഎ സഖ്യം മുൻതൂക്കം നിലനിർത്തുന്നുണ്ടെങ്കിലും അവരുടെ 400 സീറ്റ് സ്വപ്നത്തിന് മങ്ങലേൽപ്പിക്കാൻ ഇന്ത്യാ സഖ്യത്തിന് സാധിച്ചുവെന്നതാണ് ഈ സമയം പുറത്തുവരുന്ന തിരഞ്ഞെടുപ്പ് ചിത്രത്തിൽ തെളിയുന്നത്.
കേരളത്തിൽ രാഹുൽ ഗാന്ധി, ഹൈബി ഈഡൻ, ഇ.ടി.മുഹമ്മദ് ബഷീർ എന്നിവർ ഭൂരിപക്ഷം രണ്ട് ലക്ഷത്തിൽ കൂടുതലാക്കി. അബ്ദുൾ സമദ് സമദാനി ലീഡ് ഒന്നരലക്ഷത്തിലേറെയാക്കി. ഡീൻ കുര്യാക്കോസ് ലീഡ് ഒന്നേകാൽ ലക്ഷം പിന്നിട്ട് മുന്നോട്ട് കുതിക്കുകയാണ്.
ബിജെപിയുടെ ബാലികേറാമലയെന്ന് വിശേഷിപ്പിക്കപ്പെട്ട കേരളത്തിൽ ഒരു മണ്ഡലത്തിൽ ലീഡ് നിലനിർത്തുന്നു. തൃശൂരിൽ സുരേഷ് ഗോപി തുടക്കം മുതൽവ്യക്തമായ ലീഡ് നിലനിർത്തുന്നു. അരലക്ഷം കവിഞ്ഞു സുരേഷ് ഗോപിയുടെ ഭൂരിപക്ഷം. തൃശൂരിൽ കോൺഗ്രസ് കൊണ്ടു നിർത്തിയ കറുത്ത കുതിരയെന്ന് വിശേപ്പിക്കപ്പെട്ട കെ.മുരളീധരൻ നിലവിൽ മൂന്നാം സ്ഥാനത്താണ്. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ നിലനിര്‍ത്തിയിരുന്ന ലീഡ് നഷ്ടമായി. ശശി തരൂർ നേരിയ ലീഡ് വീണ്ടും നേടി.
എൽഡിഎഫ് ആലത്തൂരിൽ മാത്രം നേരിയ ലീഡ് നിലനിർത്തുന്നു. തിരുവനന്തപുരം ഒഴികെ മറ്റ് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്ത് തുടരുന്നുവെന്നതാണ് എൽ ഡി എഫിന് അഞ്ച് മണിക്കൂർ പിന്നിടുമ്പോഴുള്ള ആശ്വാസം.
നാല് മണിക്കൂർ പിന്നിടുമ്പോൾ രണ്ട് സീറ്റ് ലീഡ് നിലനിർത്തിയ ബി ജെ പിക്ക് അഞ്ചാം മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു സീറ്റിൽ മാത്രമായി ലീഡ് ചുരുങ്ങി.
യു ഡി എഫ് നാല് മണിക്കൂർ പിന്നിടുമ്പോൾ നാല് മണ്ഡലത്തിൽ മാത്രമായിരുന്നു ലക്ഷത്തിലേറെ ലീഡ് നിലനിർത്തിയിരുന്നത്. അഞ്ച് മണിക്കൂർ കഴിയുമ്പോൾ രണ്ട് ലക്ഷത്തിലേറെ മണ്ഡലത്തിൽ വോട്ട് ലീഡുമായി രണ്ട് മണ്ഡലത്തിൽ കോൺഗ്രസ് ജയം ഉറപ്പിച്ചു.
Read More
- KeralaLok Sabha Election Result 2024 Live: കേരളത്തിൽ യുഡിഎഫ് തരംഗം
- Lok Sabha Election Result 2024 Live: എക്സിറ്റ് പോളുകളെ എഴുതിത്തള്ളുന്ന പ്രകടനവുമായി ഇന്ത്യാ സഖ്യം; ഉത്തർ പ്രദേശിലടക്കം അട്ടിമറി മുന്നേറ്റം
- Lok Sabha Top Constituencies Result 2024 Live: തൃശൂരിൽ മുന്നേറ്റവുമായി സുരേഷ് ഗോപി, കേരളത്തിൽ താമര വിരിയുമോ?
- വോട്ടെണ്ണല്‍ കേന്ദ്രത്തിൽ നടക്കുന്നത് എന്തെല്ലാമാണ്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.