/indian-express-malayalam/media/media_files/cB26yUg2d0x9MbFuDnqS.jpg)
ഫയൽ ഫൊട്ടോ
കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്രം. തീരുമാനം കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വായ്പയ്ക്ക് ഒരു വര്‍ഷത്തെ മോറട്ടോറിയം പ്രഖ്യാപിക്കാമെന്നും വായ്പാ തിരിച്ചടവ് ക്രമീകരിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
കേന്ദ്ര തീരുമാനത്തില്‍ ജസ്റ്റീസ് എ.കെ. ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ബെഞ്ച് അതൃപ്തി അറിയിച്ചു. മൊറോട്ടോറിയമല്ല വായ്പ എഴുതിത്തള്ളുകയാണ് വേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യം പരിഗണിക്കാനും വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു. ദുരന്തത്തില്‍ സ്വമേധയാ എടുത്ത കേസാണ് ഡിവിഷന്‍ബഞ്ച് പരിഗണിച്ചത്.
അതേസമയം, ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സർക്കാർ ഏറ്റെടുക്കുന്ന എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ആറു കോടിയോളം രൂപയുടെ സമാശ്വാസ ധനസഹായം മാനേജ്‌മെന്‍റ് നൽകുന്നതിൽ തീരുമാനമായി. തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശപ്രകാരം തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ മാനേജ്മെന്റുമായും തൊഴിലാളി സംഘടനാ പ്രതിനിധികളുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം.
കഴിഞ്ഞ ദിവസം പുനരധിവാസ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ ഹൈക്കോടതി സക്കാരിന് അനുമതി നൽകിയിരുന്നു. എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കാമെന്നും പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
Read More
- അടുത്ത തവണ മത്സരിക്കാനുള്ള സാധ്യത വളരെ കുറവാണ്: കെ.കെ.ശൈലജ
- മുഖ്യമന്ത്രി സ്ഥാനത്തിന് ഒരു സ്ത്രീയാണ് അനുയോജ്യയെന്ന് തോന്നിയാൽ അത് ചെയ്യാൻ പാർട്ടി മടിക്കില്ല: കെ.കെ.ശൈലജ
- കൊടകര കുഴൽപ്പണക്കേസ്; പൊലീസിന്റെ കണ്ടെത്തൽ തള്ളി കുറ്റപത്രം; ബിജെപി നേതാക്കള്‍ക്ക് ക്ലീന്‍ചിറ്റ്
- തൃശൂർ പൂരം കലക്കൽ: മന്ത്രി കെ.രാജന്റെ മൊഴിയെടുക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.