/indian-express-malayalam/media/media_files/uploads/2017/04/liquor.jpg)
സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്ന ചർച്ചകളെ തെറ്റായി വ്യാഖ്യാനിച്ചുവെന്നും ചീഫ് സെക്രട്ടറി പറഞ്ഞു
തിരുവനന്തപുരം: മദ്യനയ വിവാദത്തിൽ വിശദീകരണവുമായി ചീഫ് സെക്രട്ടറി ഡോ. വി. വേണു. പ്രചാരണം അടിസ്ഥാന രഹിതമാണ് അദ്ദേഹം പ്രതികരിച്ചു. മദ്യനയത്തിൽ മാറ്റം വരുത്തുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതമാണ്. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്ന ചർച്ചകളെ തെറ്റായി വ്യാഖ്യാനിച്ചുവെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
അതേസമയം, മദ്യ നയത്തിൽ ഉദ്യോഗസ്ഥ തല ചർച്ച നടന്നുവെന്ന് ചീഫ് സെക്രട്ടറി സ്ഥിരീകരിച്ചു. ഡ്രൈ ഡേ വഴി കോടികൾ നഷ്ടമാകുന്നുവെന്ന വിഷയം യോഗങ്ങളിൽ ഉന്നയിക്കപ്പെട്ടിരുന്നു. ചർച്ചകൾ ഉദ്യോഗസ്ഥ തലത്തിൽ മാത്രം നടന്നതാണെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
ടൂറിസം ഡയറക്ടറുടെ അധ്യക്ഷതയില്‍ നടന്നത് മദ്യ നയം ചര്‍ച്ച ചെയ്യാനുള്ള യോഗമല്ലെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പുതിയ മദ്യനയം ചര്‍ച്ച ചെയ്യാനാണ് ടുറിസം ഡയറക്ടറുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ചൊവ്വാഴ്ച സൂം മീറ്റിങ് വിളിച്ചതെന്ന മാധ്യമ വാര്‍ത്തയെ തുടര്‍ന്നാണ് വകുപ്പിന്റെ വിശദീകരണം.
മദ്യനയം ചര്‍ച്ച ചെയ്യാന്‍ ബാറുടമകളുടെ യോഗം വിളിച്ചെന്ന പ്രചാരണം തെറ്റാണെന്നും മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ആയിരുന്നില്ല ഓണ്‍ലൈന്‍ യോഗം ചേര്‍ന്നതെന്നും ടൂറിസം ഡയറക്ടറും വ്യക്തമാക്കിയിരുന്നു. യോഗത്തില്‍ ടൂറിസം രംഗത്തെ വിവിധ ആളുകള്‍ പങ്കെടുത്തു. ബാറുടമയ്ക്ക് വേണ്ടി മാത്രമുള്ള യോഗമായിരുന്നില്ല ചേര്‍ന്നത്. ഇന്‍ഡസ്ട്രി കണക്ടിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍ യോഗം ചേര്‍ന്നതെന്നും ടൂറിസം ഡയറക്ടര്‍ വിശദീകരിച്ചിരുന്നു.
Read More Kerala News Here
- കെഎസ്ആർടിസി ഡ്രൈവർ-ആര്യ രാജേന്ദ്രൻ തർക്കം; എംഎൽഎക്കെതിരെ സാക്ഷി മൊഴി
- ബാർ കോഴ ആരോപണം തള്ളി സിപിഎം; മന്ത്രി എം.ബി. രാജേഷ് രാജി വയ്ക്കേണ്ടെന്ന് എം.വി. ​ഗോവിന്ദൻ
- മദ്യനയത്തിലെ ഇളവുകൾക്ക് ലക്ഷങ്ങളുടെ പ്രത്യുപകാരം? സംസ്ഥാനത്ത് വീണ്ടും ബാർ കോഴ വിവാദം
- 'മോദിയുടെ ഭാഷ സാധാരണക്കാരൻ പോലും പറയാൻ മടിക്കുന്ന തരത്തിലേത്'; കെ. മുരളീധരൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us