scorecardresearch

കെഎസ്ആർടിസി ഡ്രൈവർ-ആര്യ രാജേന്ദ്രൻ തർക്കം; എംഎൽഎക്കെതിരെ സാക്ഷി മൊഴി

ബസിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് നഷ്ടമായ പശ്ചാത്തലത്തില്‍ കൂടതല്‍ പേരുടെ മൊഴിയെടുക്കാനുള്ള നീക്കമാണ് പൊലീസ് ഇപ്പോൾ നടത്തുന്നത്

ബസിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് നഷ്ടമായ പശ്ചാത്തലത്തില്‍ കൂടതല്‍ പേരുടെ മൊഴിയെടുക്കാനുള്ള നീക്കമാണ് പൊലീസ് ഇപ്പോൾ നടത്തുന്നത്

author-image
WebDesk
New Update
Arya Rajendran | Yadhu | KSRTC

മേയറും ഡ്രൈവർ യദുവും തമ്മിൽ തർക്കം നടക്കുമ്പോൾ സച്ചിൻ ദേവ് ബസിനുള്ളിൽ കയറിയിരുന്നു എന്നാണ് ബസ്സിലെ കണ്ടക്ടറും യാത്രക്കാരും മൊഴി നൽകിയിരിക്കുന്നത്

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുള്ള തർക്കത്തിൽ മേയറുടെ ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനെതിരെ സാക്ഷി മൊഴി. മേയറും ഡ്രൈവർ യദുവും തമ്മിൽ തർക്കം നടക്കുമ്പോൾ സച്ചിൻ ദേവ് ബസിനുള്ളിൽ കയറിയിരുന്നു എന്നാണ് ബസ്സിലെ കണ്ടക്ടറും യാത്രക്കാരും മൊഴി നൽകിയിരിക്കുന്നത്. സംഭവമുണ്ടായതിന് പിന്നാലെ താൻ ബസിൽ കയറിയിട്ടില്ലെന്നായിരുന്നു സച്ചിൻ ദേവ് പ്രതികരിച്ചത്. 

Advertisment

തർക്കം നടക്കുന്നതിനിടെ ബസില്‍ കയറിയ സച്ചിൻ ദേവ്  തമ്പാനൂര്‍ ഡിപ്പോയിലേക്ക് പോകാന്‍ ആവശ്യപ്പെട്ടെന്നുമാണ് മൊഴി. എംഎല്‍എ ബസില്‍ കയറിയ കാര്യം കണ്ടക്ടര്‍ ട്രിപ്പ് ഷീറ്റിലും രേഖപ്പെടുത്തിയിട്ടുണ്ട്. ട്രിപ്പ് ഷീറ്റിന്റെ പകര്‍പ്പും കണ്ടക്ടര്‍ ഹാജരാക്കിയിട്ടുണ്ട്. അതേ സമയം ബസിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് നഷ്ടമായ പശ്ചാത്തലത്തില്‍ കൂടതല്‍ പേരുടെ മൊഴിയെടുക്കാനുള്ള നീക്കമാണ് പൊലീസ് ഇപ്പോൾ നടത്തുന്നത്. 

ബസ്സിന് മുന്നിലെ കാറിലുണ്ടായിരുന്ന തനിക്ക് നേരെ ഡ്രൈവർ യദു ലൈംഗിക ചേഷ്ട കാട്ടിയെന്ന മേയറുടെ പരാതിയിൽ സാഹചര്യ തെളിവുകൾ ശേഖരിക്കാനുള്ള നടപടികളും പൊലീസ് സ്വീകരിച്ച് കഴിഞ്ഞു. ഇതിനായി ബസിലും കാറിലുമായി യാത്ര പുനരാവിഷ്ക്കരിച്ച പൊലീസ് ഡ്രൈവർക്കെതിരായ തെളിവുകൾ വ്യക്തമായതായാണ് അറിയിച്ചിരിക്കുന്നത്. ഡ്രൈവര്‍ ആംഗ്യം കാണിച്ചാല്‍ മുന്നില്‍ പോകുന്ന വാഹനത്തിലെ യാത്രക്കാര്‍ക്ക് കാണാനാകുമെന്ന് പൊലീസ് വ്യക്തമാക്കി. ഇത് ഡ്രൈവർക്കെതിരെയുള്ള നിർണ്ണായക തെളിവാകാനാണ് സാധ്യത.

Read MoreKeralaNewsHere

Kerala News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: