/indian-express-malayalam/media/media_files/2025/08/02/cm-pinarayi-vijayan-2025-08-02-11-36-07.jpg)
പിണറായി വിജയൻ
പാലക്കാട്: കഞ്ചിക്കോട് ഇൻഡസ്ട്രീസ് വ്യാവസായിക സമിറ്റിന് ആള് കുറഞ്ഞതിന് മുഖ്യമന്ത്രിയുടെ വിമർശനം. കാണുമ്പോൾ കുറച്ച് അധികം പറയാനുണ്ട് എന്നാൽ താൻ ഇപ്പോൾ ഒന്നും പറയുന്നില്ല. ഇങ്ങനെ ഒരു പരിപാടി ഇതുപോലാണോ നടത്തേണ്ടിയിരുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
Also Read:ആടിത്തിമിർത്ത് പുലിക്കൂട്ടം; തൃശൂരിൽ പുലിപ്പൂരം
സംഘാടകരെ വിമർശിച്ച് കൊണ്ടായിരുന്നു മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. വ്യവസായ വകുപ്പുമായി സഹകരിച്ച് കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഫോറം പാലക്കാട് പുതുശേരിയിൽ നടത്തുന്ന സമ്മിറ്റിനിടെയാണ് വിമർശനം.
Also Read:ഓണം ബെവ്കോ തൂക്കി; കേരളത്തിൽ 12 ദിവസം വിറ്റത് 920 കോടിയുടെ മദ്യം
സംഘാടകരെ വിമർശിച്ച മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് നേരെയും വിമർശനം ഉന്നയിച്ചു. നാടിന്റെ വികസനം അറിയരുതെന്ന് ചില മാധ്യമങ്ങൾ ശ്രമിക്കുന്നു. അറിയിക്കേണ്ട മാധ്യമങ്ങൾ അറിയിക്കേണ്ട എന്ന് വിചാരിക്കുന്നു, അപ്പോൾ അറിയേണ്ടവർ ഇക്കാര്യം അറിയാതെ പോകുന്നു. സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങൾ ഇകഴ്ത്താൻ ശ്രമം നടക്കുന്നു. വ്യവസായ മേഖയിലെ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞ ശേഷമായിരുന്നു മാധ്യമ വിമർശനം.
Also Read:അമീബിക് മസ്തിഷ്ക ജ്വരം: മലപ്പുറം സ്വദേശിനി മരിച്ചു; ഒരു മാസത്തിനിടെ മരിച്ചവരുടെ എണ്ണം അഞ്ചായി
ഏത് സർക്കാർ ഭരിച്ചാലും ഇതെല്ലാം നടക്കുമെന്ന് ചിലർ പറയുന്നു. ഏത് സർക്കാർ ഭരിച്ചാലും ഇതൊന്നും നടക്കില്ല. അസാധ്യമെന്ന് വിചാരിച്ച പലതും ഈ സർക്കാർ നടപ്പിലാക്കി. ദേശീയപാത വികസനത്തിന് കേന്ദ്രം സഹായിച്ചില്ല. മറ്റ് സംസ്ഥാനങ്ങൾക്ക് പണം നൽകി. കേരളത്തിന് സ്ഥലം ഏറ്റെടുക്കാൻ പണം തന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More:ഉദയകുമാർ ഉരുട്ടിക്കൊല കേസ്; പ്രതികളെ വെറുതെവിട്ട വിധിക്കെതിരെ കുടുംബം സുപ്രീം കോടതിയിലേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.