scorecardresearch

ഉദയകുമാർ ഉരുട്ടിക്കൊല കേസ്; പ്രതികളെ വെറുതെവിട്ട വിധിക്കെതിരെ കുടുംബം സുപ്രീം കോടതിയിലേക്ക്

ഉരുട്ടിക്കൊലക്കേസില്‍ പൊലീസുകാരായ മുഴുവന്‍ പ്രതികളെയും കഴിഞ്ഞ ദിവസം ഹൈക്കോടതി വെറുതെവിട്ടിരുന്നു

ഉരുട്ടിക്കൊലക്കേസില്‍ പൊലീസുകാരായ മുഴുവന്‍ പ്രതികളെയും കഴിഞ്ഞ ദിവസം ഹൈക്കോടതി വെറുതെവിട്ടിരുന്നു

author-image
WebDesk
New Update
Supreme Court, SC

എക്സ്‌പ്രസ് ഫൊട്ടോ

തിരുവനന്തപുരം: ഫോർട്ട് പൊലീസ് സ്റ്റേഷനിൽ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസിൽ പ്രതികളെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ കുടുംബം സുപ്രീം കോടതിയിലേക്ക്. ഉദയകുമാറിന്റെ കുടുംബം നാളെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും. കഴിഞ്ഞ ദിവസമാണ് കേസില്‍ പ്രതികളായ മുഴുവന്‍ പ്രതികളെയും ഹൈക്കോടതി വെറുതെവിട്ടത്. 

Advertisment

അന്വേഷണത്തില്‍ സിബിഐയ്ക്ക് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി മുഴുവന്‍ പ്രതികളെയും വെറുതെവിട്ടത്. കേസിലെ ഒന്നാം പ്രതിയുടെ വധശിക്ഷയും കോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെയാണ് കുടുംബം സുപ്രീം കോടതിയെ സമീപിക്കുന്നത്.

Also Read: ശക്തന്റെ തട്ടകത്തിൽ ഇന്ന് പുലികളിറങ്ങും; തൃശൂർ താലൂക്കിൽ പ്രാദേശിക അവധി

2005 സെപ്റ്റംബർ 27നാണ് ഉദയകുമാർ ലോക്കപ്പിൽ കൊല്ലപ്പെട്ടത്. മോഷണക്കുറ്റം ആരോപിച്ച് ശ്രീകണ്ഠേശ്വരം പാർക്കിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാർ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ കൊല്ലപ്പെടുകയായിരുന്നു. സ്റ്റേഷനിൽ പൊലീസുകാർ ഉദയകുമാറിനെ ഉരുട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉദയകുമാറിനെ ഇരുമ്പുപൈപ്പ് ഉപയോഗിച്ച് ഉരുട്ടിയതടക്കം 22 ഗുരുതര പരുക്കുകളുണ്ടെന്നും വ്യക്തമായിരുന്നു.

Advertisment

Also Read: സംസ്ഥാനത്ത് ഇന്നു മുതൽ ഇടിമിന്നലോടുകൂടിയ മഴ; നാളെ നാലു ജില്ലകളിൽ മഞ്ഞ അലർട്ട്

ആദ്യം ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സിബിഐക്ക് കൈമാറുകയായിരുന്നു. പൊലീസുകാരായ കെ ജിതകുമാർ, എസ് വി ശ്രീകുമാർ, കെ സോമൻ എന്നിവർ ഉദയകുമാറിനെ ഉരുട്ടിയും മർദിച്ചും കൊലപ്പെടുത്തിയെന്നാണ് സിബിഐ കണ്ടെത്തൽ. ഇ.കെ സാബു, ടി.കെ ഹിരദാസ്, ടി. അജിത് കുമാർ എന്നിവർക്കെതിരെ തെളിവ് നശിപ്പിച്ചതിനും വ്യാജ രേഖകൾ നിർമിച്ചതിനും കേസ് ചുമത്തുകയായിരുന്നു.

Read More: കാണാനില്ലെന്ന് സഹോദരിയുടെ പരാതി; സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

Supreme Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: