scorecardresearch

ശക്തന്റെ തട്ടകത്തിൽ ഇന്ന് പുലികളിറങ്ങും; തൃശൂർ താലൂക്കിൽ പ്രാദേശിക അവധി

9 സംഘങ്ങളിലായി 459 പുലികളാണ് ഉച്ച തിരിഞ്ഞ് സ്വരാജ് റൗണ്ടിനെ വിറപ്പിക്കാനിറങ്ങുന്നത്

9 സംഘങ്ങളിലായി 459 പുലികളാണ് ഉച്ച തിരിഞ്ഞ് സ്വരാജ് റൗണ്ടിനെ വിറപ്പിക്കാനിറങ്ങുന്നത്

author-image
WebDesk
New Update
Pulikali Pulikkali puli kali

ഫയൽ ഫൊട്ടോ

തൃശൂര്‍: പുലികളിക്കായി തൃശൂരിലെ പുലിമടകള്‍ ഒരുങ്ങുന്നു. 9 സംഘങ്ങളിലായി 459 പുലികളാണ് സ്വരാജ് റൗണ്ടിനെ വിറപ്പിക്കാനെത്തുന്നത്. അരമണി കുലുക്കി ചുവടുവച്ച്, ഇന്ന് ഉച്ച തിരിഞ്ഞ് പുലികൾ ഹൃദയം കീഴടക്കാൻ ഇറങ്ങും. വൈകീട്ട് 4.30ന് സ്വരാജ് റൗണ്ടിലെ തെക്കെഗോപുരനടയിൽ വെളിയന്നൂർ ദേശം സംഘത്തിന് മേയർ എം.കെ. വർഗീസിന്റെ അധ്യക്ഷതയിൽ മന്ത്രിമാരും എംഎൽഎമാരും ഫ്ലാഗ്ഓഫ് ചെയ്ത് പുലികളിക്ക് തുടക്കമാകും.

Advertisment

വെളിയന്നൂർ ദേശം, യുവജനസംഘം വിയ്യൂർ, കുട്ടൻകുളങ്ങര ദേശം, അയ്യന്തോൾ ദേശം, ശങ്കരംകുളങ്ങരദേശം, ചക്കാമുക്ക് ദേശം, സീതാറാം മിൽ ദേശം, നായ്ക്കനാൽ ദേശം, പാട്ടുരായ്ക്കൽദേശം എന്നീ ടീമുകളാണ് ശക്തന്റെ തട്ടകത്തിലിറങ്ങുക. അതേസമയം, പുലികളിയുടെ ഭാഗമായി തൃശൂർ നഗരത്തിൽ ഇന്ന് ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ടു മണി മുതൽ സ്വരാജ്‌ റ‍ൗണ്ടിലേക്കും അനുബന്ധ റോഡുകളിലേക്കും വാഹനങ്ങൾ പ്രവേശിപ്പിക്കില്ല.

Also Read: കാണാനില്ലെന്ന് സഹോദരിയുടെ പരാതി; സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

പുലികളി മഹോത്സവത്തിനോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് ശേഷം തൃശൂർ താലൂക്ക് പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ എട്ടിന് ഉച്ചയ്ക്ക് ശേഷം തൃശൂർ താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകൾക്കും സഹകരണ സംഘങ്ങൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. പുലിക്കളിയുമായി ബന്ധപ്പെട്ട് നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്ട് പ്രകാരം പ്രാദേശിക അവധി പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയതായി ജില്ല കളക്ടർ അറിയിച്ചു.

Advertisment

Read More:ആഗോള അയ്യപ്പ സംഗമത്തിൽ ഒരു കാരണവശാലും പങ്കെടുക്കില്ല; സുരേഷ് ഗോപി

Thrissur Onam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: