scorecardresearch

കാണാനില്ലെന്ന് സഹോദരിയുടെ പരാതി; സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

ഇന്നലെ വൈകീട്ടു മുതല്‍ വത്സലയെ കാണാനില്ലായിരുന്നുവെന്ന് സഹോദരി പാലക്കാട് സൗത്ത് പോലീസില്‍ പരാതി നല്‍കിയിരുന്നു

ഇന്നലെ വൈകീട്ടു മുതല്‍ വത്സലയെ കാണാനില്ലായിരുന്നുവെന്ന് സഹോദരി പാലക്കാട് സൗത്ത് പോലീസില്‍ പരാതി നല്‍കിയിരുന്നു

author-image
WebDesk
New Update
crime

പ്രതീകാത്മക ചിത്രം

പാലക്കാട്: പാലക്കാട് കരിങ്കരപ്പുള്ളിയില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മഞ്ഞപ്ര സ്വദേശിനി വത്സല (75 )യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണ്

Advertisment

Also Read:ആഗോള അയ്യപ്പ സംഗമത്തിൽ ഒരു കാരണവശാലും പങ്കെടുക്കില്ല; സുരേഷ് ഗോപി

ഇന്നലെ വൈകീട്ടു മുതല്‍ വത്സലയെ കാണാനില്ലായിരുന്നുവെന്ന് സഹോദരി പാലക്കാട് സൗത്ത്പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തു തന്നെ വത്സലയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ ,സ്വീകരിച്ചു. 

Also Read:സനൽകുമാർ ശശിധരനെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞു; പോലീസ് കസ്റ്റഡിയിലെടുക്കും

Advertisment

ആത്മഹത്യയാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആരോഗ്യ പ്രശ്‌നങ്ങള്‍ വത്സലയെ അലട്ടിയിരുന്നതായാണ് സൂചന. ദീർഘനാളായി ഇവർ വിവിധ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു.

Also Read:വരുന്നത് ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റും; സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്

അതേസമയം, മരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പാലക്കാട് സൗത്ത് പോലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.

Read More:കുന്നംകുളത്തിനു പിന്നാലെ പീച്ചിയിലും പൊലീസ് മര്‍ദനം; അന്വേഷണത്തെക്കുറിച്ച് അറിയില്ലെന്ന് കമ്മീഷണർ

Murder Crime

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: