/indian-express-malayalam/media/media_files/2025/09/07/peechi-police-brutality-2025-09-07-08-13-49.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
തൃശൂർ: കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് മർദനമേറ്റ സംഭവം വിവാദമായതിനു പിന്നാലെ, പീച്ചി സ്റ്റേഷനിലെ പൊലീസ് മർദനത്തിന്റെ ദൃശ്യങ്ങളും പുറത്ത്. പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ ഉടമ കെ.പി ഔസേഫിനെയും മകന്‍ പോള്‍ ജോസഫിനെയും ഹോട്ടല്‍ ജീവനക്കാരെയും പീച്ചി പൊലീസ് സ്റ്റേഷനില്‍വെച്ച് പൊലീസ് ഉദ്യോഗസ്ഥർ അപമാനിക്കുകയും മര്‍ദിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഹോട്ടല്‍ മാനേജര്‍ റോണി ജോണിയ്ക്കും ഡ്രൈവര്‍ ലിതിന്‍ ഫിലിപ്പിനുമാണ് മർദനമേറ്റതെന്ന് കെ.പി ഔസേഫ് പറഞ്ഞു. 2023 മേയ് 24-ന് അന്നത്തെ എസ്എച്ച്ഒ പി.എം രതീഷിന്റെ നേതൃത്വത്തിലായിരുന്നു മർദനമെന്നും ഇയാൾ പറയുന്നു. വിവരമറിഞ്ഞെത്തിയ പോള്‍ ജോസഫിനെ ലോക്കപ്പിലിടുകയും പരാതി ഒത്തുതീർപ്പിലെത്താൻ ആവശ്യപ്പെടുകയും ചെയ്തു. ഫ്‌ളാസ്‌കുകൊണ്ടും അടിക്കാന്‍ ശ്രമിച്ചിരുന്നതായും ഔസേപ്പ് മാധ്യമങ്ങളോട് പറഞ്ഞു.
Also Read: കുന്നംകുളം കസ്റ്റഡി മര്‍ദനം; നാലു പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവരുമായുണ്ടായ തർക്കമാണ് വിഷയത്തിനാധാരം. ഇതിന്റെ ഭഗമായി പീച്ചി സ്റ്റേഷനിലെത്തിയപ്പോഴാണ് പൊലീസ് മർദനമുണ്ടായത്. പൊലീസിനെ ഭയന്ന് ഔസേപ്പ് പരാതിക്കാരനുമായി ഒത്തുതീര്‍പ്പുചര്‍ച്ച നടത്തുകയും കേസ് പിന്‍വലിക്കാന്‍ അഞ്ചുലക്ഷം രൂപ നല്‍കുകയും ചെയ്തു.
Also Read:ശിശു മരണ നിരക്ക് യുഎസിനേക്കാൾ കുറവ്; അഭിമാന നേട്ടത്തിൽകേരളം
അതിൽ 3 ലക്ഷം പൊലീസിനാണെന്ന് പറയുകയും ചെയ്തു. സിസിടിവി ക്യാമറയ്ക്കു മുന്നിൽവച്ച് ഔസേഫ് പണം നല്‍കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഒന്നരവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
അതേസമയം, പീച്ചി സ്റ്റേഷനിലെ മർദനത്തിന്റെ അന്വേഷണത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞതായി എഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടു ചെയ്തു. അന്വേഷണത്തെക്കുറിച്ച് അറിയില്ലെന്നും സംഭവം നടന്നത് മറ്റൊരു ജില്ലയിലാണെന്നു കമ്മിഷണർ പറഞ്ഞതായാണ് വിവരം. ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനായ രതീഷ് നിലവിൽ കടവന്ത്ര സ്റ്റേഷനിലാണ്.
Read More:ബിഹാര്‍ - ബീഡി പോസ്റ്റ് വിവാദം: വി.ടി ബൽറാം കെപിസിസി സോഷ്യൽ മീഡിയ ചുമതലയൊഴിയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.