/indian-express-malayalam/media/media_files/uploads/2017/11/kt-jaleel-cats.jpg)
കെടി ജലീൽ
മലപ്പുറം: പിവി അൻവറിനെതിരെ സിപിഎം ആവശ്യപ്പെട്ടാൽ പ്രചാരണത്തനിറങ്ങുമെന്നും അൻവറിന്റെ പാർട്ടിയുമായി സഹകരിക്കില്ലെന്നും വ്യക്തമാക്കി കെടി ജലീൽ എംഎൽഎ. ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്നും സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകുമെന്നും ജലീൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
"ഇടതുപക്ഷത്തെ ബി.ജെ.പി. അനുകൂലികളാക്കാൻ ആണ് ശ്രമം നടക്കുന്നത്. പാർട്ടിയോടൊ മുന്നണിയോടൊ നന്ദികേട് കാണിക്കില്ല. വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയേയോ പാർട്ടിയേയോ തള്ളിപറയില്ല. അങ്ങനെ വന്നാൽ ഒരു വിഭാഗം സംശയത്തിന്റെ നിഴലിൽ നിർത്തപ്പെടും. അത് കേരളത്തെ വലിയ വർഗീയ ധ്രുവീകരണത്തിലേക്ക് നയിക്കും. അങ്ങനെ ഒരു പാതകം ഉണ്ടാകാൻ പാടില്ല. പിവി അൻവറിന്റെ പാർട്ടിയുമായി സഹകരിക്കില്ല. പാർട്ടി പറഞ്ഞാൽ അൻവറിനെതിരെ പ്രചാരണത്തിനിറങ്ങും"-ജലീൽ പറഞ്ഞു.
നേരത്തെ, തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന് കെടി ജലീൽ പറഞ്ഞിരുന്നു. "തനിക്ക് ആരോടും പ്രതിബദ്ധയില്ല. അത് കോൺഗ്രസിനോടുമില്ല, സിപിഎമ്മിനോടുമില്ല. സി പി എമ്മിനോട് സഹകരിച്ച് പോകാനാണ് താല്പര്യമെന്നും കെ ടി ജലീൽ മാധ്യമങ്ങളോട് പറഞ്ഞു. അൻവറിനോട് ചില കാര്യങ്ങളിൽ യോജിപ്പുണ്ട്, എന്നാൽ ചില കാര്യങ്ങളിൽ യോജിപ്പ് ഇല്ല".-ജലീൽ പറഞ്ഞു.
Read More
- വൈകാരികത ചൂഷണം ചെയ്യുന്നു; മനാഫിനെതിരെ അർജുന്റെ കുടുംബം
- എന്താണ് മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കിയ പിആർ വിവാദം ?
- മുഖ്യമന്ത്രിക്ക് പിആർ ഏജൻസിയുടെ ആവശ്യമില്ല, മലപ്പുറത്തെ അപമാനിച്ചിട്ടില്ല: മുഹമ്മദ് റിയാസ്
- വ്യാജ ഡോക്ടറുടെ ചികിത്സയിൽ രോഗിമരിച്ച സംഭവം; രജിസ്ട്രേഷന് ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരമെന്ന് ആരോഗ്യമന്ത്രി
- നഗരം മുഴുവൻ അനധികൃത ബോർഡ്, റോഡിൽ കുഴി; സര്‍ക്കാരിനെതിരെ ഹൈക്കോടതി
- ഏതെങ്കിലും മതവിഭാഗത്തെയോ ജില്ലയേയോ കുറ്റപ്പെടുത്തിയിട്ടില്ല; വിശദീകരണവുമായി മുഖ്യമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.