scorecardresearch

ചില്ലറയില്ലേ...ബസിനുള്ളിൽ ടെൻഷനടിക്കേണ്ട; ഡിജിറ്റൽ പേയ്‌മെന്റിലേക്ക് മാറാൻ കെഎസ്ആർടിസി

വിവിധ കാർഡുകൾ ഉപയോഗിച്ചും ടിക്കറ്റെടുക്കാം. നേരത്തെ, കെഎസ്ആർടിസിയുടെ എസി പ്രമീയം സൂപ്പർ ഫാസ്റ്റ് ബസുകളിൽ ഈ സമ്പ്രദായം നടപ്പിലാക്കിയിരുന്നു

വിവിധ കാർഡുകൾ ഉപയോഗിച്ചും ടിക്കറ്റെടുക്കാം. നേരത്തെ, കെഎസ്ആർടിസിയുടെ എസി പ്രമീയം സൂപ്പർ ഫാസ്റ്റ് ബസുകളിൽ ഈ സമ്പ്രദായം നടപ്പിലാക്കിയിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ksrtc

ഡിജിറ്റൽ പേയ്‌മെന്റിലേക്ക് മാറാൻ കെഎസ്ആർടിസി

കോഴിക്കോട്: ചില്ലറയെ ചൊല്ലി യാത്രക്കാരും കണ്ടക്ടറും തമ്മിലുള്ള പൊല്ലാപ്പ് ബസുകളിലെ സ്ഥിരം കാഴ്ചയാണ്. എന്നാൽ ഈ പ്രശ്‌നത്തിന് അറുതി വരുത്താൻ തയ്യാറെടുക്കുകയാണ് കെഎസ്ആർടിസി.

Advertisment

ചില്ലറ പ്രശ്‌നം പരിഹരിക്കുന്നതിന് കെഎസ്ആർടിസി ബസുകളിൽ ടിക്കറ്റ് ചാർജ് ഡിജിറ്റൽ പേയ്മെന്റ് വഴി നൽകാവുന്ന രീതി സംസ്ഥാനത്താകമാനം നടപ്പിലാക്കും. കണ്ടക്ടറുടെ കൈവശമുള്ള ഇലക്ട്രോണിക് ടിക്കറ്റ് മെഷീനിലെ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് ടിക്കറ്റെടുക്കുന്ന രീതി ഒരു മാസത്തിനകം നടപ്പിലാക്കുമെന്നാണ് വിവരം.

വിവിധ കാർഡുകൾ ഉപയോഗിച്ചും ടിക്കറ്റെടുക്കാം. നേരത്തെ, കെഎസ്ആർടിസിയുടെ എസി പ്രമീയം സൂപ്പർ ഫാസ്റ്റ് ബസുകളിൽ ഈ സമ്പ്രദായം നടപ്പിലാക്കിയിരുന്നു. ഇതിനുപിന്നാലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ചില സർവ്വീസുകളിലും ഡിജിറ്റൽ പേയ്‌മെന്റെ സംവിധാനം ഏർപ്പെടുത്തിയിരുന്നു. പദ്ധതിക്ക് നല്ല  സ്വീകാര്യത ലഭിച്ചതോടെയാണ് സംസ്ഥാന വ്യാപകമായി നീട്ടുന്നത്. വിവിധ ആപ്പുകൾ ഉപയോഗിച്ച് പണം അടക്കുന്ന പുതിയ ടിക്കറ്റ് മെഷീൻ കണ്ടക്ടർമാർക്ക് നൽകി വരികയാണ്.

പഴയ രീതിയും തുടരും

ഡിജിറ്റൽ പേയ്‌മെന്റ് വന്നാലും യാത്രക്കാർക്ക് പണം നൽകി നേരിട്ട് ടിക്കറ്റെടുക്കുന്ന രീതി തുടരാം. ഏത് രീതി വേണമെന്നത് യാത്രക്കാർക്ക് തീരുമാനിക്കാം. ടിക്കറ്റ് ചാർജിനുള്ള പണം കൈയ്യിൽ കരുതേണ്ടതില്ലെന്നാണ് യാത്രക്കാർക്കുള്ള പ്രയോജനം. യാത്രയ്ക്കിടെ ചില്ലറ സംബന്ധിച്ചുള്ള തർക്കങ്ങൾക്കും ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Read More

Advertisment
Ksrtc digital transaction

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: