scorecardresearch

കേരളത്തിൽനിന്ന് 41 അന്തർ സംസ്ഥാന സർവീസുകൾ ഉടൻ തുടങ്ങുമെന്ന് കെഎസ്ആർടിസി

പൊള്ളാച്ചി, കോയമ്പത്തൂര്‍, തെങ്കാശി, തേനി, വാളയാര്‍, കമ്പംമേട്, ചെങ്കോട്ട, ആനക്കട്ടി, ഉദുമല്‍പേട്ട് തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയാകും സർവീസുകൾ നടത്തുക. കേരളത്തിലെ മിക്ക യൂണിറ്റുകളിൽനിന്നും സർവീസ് ആരംഭിക്കും

പൊള്ളാച്ചി, കോയമ്പത്തൂര്‍, തെങ്കാശി, തേനി, വാളയാര്‍, കമ്പംമേട്, ചെങ്കോട്ട, ആനക്കട്ടി, ഉദുമല്‍പേട്ട് തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയാകും സർവീസുകൾ നടത്തുക. കേരളത്തിലെ മിക്ക യൂണിറ്റുകളിൽനിന്നും സർവീസ് ആരംഭിക്കും

author-image
WebDesk
New Update
ksrtc

വോള്‍വോ ലോ ഫ്‌ളോര്‍ എസി, സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് സര്‍വീസിനായി ഉപയോഗിക്കുക

തിരുവനന്തപുരം: കേരളത്തിൽനിന്ന് തമിഴ്നാട്ടിലേക്ക് 41 അന്തർ സംസ്ഥാന സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് കെഎസ്ആർടിസി. 2019 ൽ കേരളവുമായി തമിഴ്നാട് ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ സർവീസുകൾ തുടങ്ങുന്നത്. വോള്‍വോ ലോ ഫ്‌ളോര്‍ എസി, സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് സര്‍വീസിനായി ഉപയോഗിക്കുക.

Advertisment

പൊള്ളാച്ചി, കോയമ്പത്തൂര്‍, തെങ്കാശി, തേനി, വാളയാര്‍, കമ്പംമേട്, ചെങ്കോട്ട, ആനക്കട്ടി, ഉദുമല്‍പേട്ട് തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയാകും സർവീസുകൾ നടത്തുക. കേരളത്തിലെ മിക്ക യൂണിറ്റുകളിൽനിന്നും സർവീസ് ആരംഭിക്കും. എറണാകുളം ഡിപ്പോയ്ക്ക് അന്തർസംസ്ഥാന സര്‍വീസിനായി രണ്ട് എ.സി. ലോഫ്‌ളോര്‍ ബസുകള്‍ അധികം അനുവദിച്ചു.

തൃശൂർ, ഗുരുവായൂർ ഡിപ്പോകളിൽ നിന്ന് രണ്ട് സൂപ്പർഫാസ്റ്റ് ബസുകൾ കൊഴിഞ്ഞാമ്പാറ വഴി കോയമ്പത്തൂരിലേക്ക് സർവീസ് നടത്തും. വിവിധ ഡിപ്പോകളിൽനിന്നായി 38 ഫാസ്റ്റ് പാസഞ്ചറുകൾ അന്തർ സംസ്ഥാന സർവീസ് നടത്തും. 

ചെങ്ങന്നൂർ-തെങ്കാശിയിൽ നിന്ന് (സെങ്കോട്ട വഴി) രണ്ട് പുതിയ സർവീസുകൾ നടത്തും. എറണാകുളത്തിനും കോയമ്പത്തൂരിനുമിടയിൽ രണ്ട് പുതിയ സർവീസുകൾ കൂടി തുടങ്ങും. തേനിയിലേക്കും കമ്പത്തേക്കും മൂന്ന് അധിക സർവീസുകളും ഉദുമൽപേട്ടയിലേക്ക് പുതിയ സർവീസും കെഎസ്ആർടിസി നടത്തും

Advertisment

സര്‍വീസുകളുടെ സമയക്രമം, ഓപ്പറേറ്റ് ചെയ്യുന്ന യൂണിറ്റ് തുടങ്ങിയ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ഔദ്യോഗിക സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ വഴിയായിരിക്കും കെഎസ്ആർടിസി അറിയിക്കുക. 

Read More

Ksrtc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: