scorecardresearch

ഇനി വൈദ്യുതി ബില്ലടയ്ക്കാൻ മറന്ന് പിഴയടക്കേണ്ട; പുതിയ സംവിധാനവുമായി കെഎസ്ഇബി

വൈദ്യുതി ബിൽ അടയ്ക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നതിന് പ്രത്യേക സംവിധാനമാണ് കെഎസ്ഇബി ഒരുക്കിയിരിക്കുന്നത്

വൈദ്യുതി ബിൽ അടയ്ക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നതിന് പ്രത്യേക സംവിധാനമാണ് കെഎസ്ഇബി ഒരുക്കിയിരിക്കുന്നത്

author-image
WebDesk
New Update
kseb| kerala| Dam

വൈദ്യുതി ബിൽ സംബന്ധിച്ച വിവരങ്ങളും വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകളും ലഭ്യമാകും

തിരുവനന്തപുരം: യഥാസമയം വൈദ്യുതി ബില്ലടയ്ക്കാൻ പലരും മറന്നുപോകാറുണ്ട്. കൃത്യസമയത്ത് വൈദ്യുതി ബിൽ അടയ്ക്കാതിരുന്നാൽ പിഴയൊടുക്കേണ്ടി വരുമെന്ന് മാത്രമല്ല, ഒരുപക്ഷേ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടാനും സാധ്യതയുണ്ട്.

Advertisment

ഉപഭോക്താക്കൾക്ക് വൈദ്യുതി ബിൽ അടയ്ക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിരിക്കുകയാണ് കെഎസ്ഇബി. ബിൽ അടയ്ക്കേണ്ട തീയതി നേരത്തെ തന്നെ ഉപയോക്താക്കളുടെ ഫോൺ നമ്പരിലേക്ക് സന്ദേശമായി അയക്കുന്ന സംവിധാനമാണ് കെഎസ്ഇബി ഒരുക്കിയിരിക്കുന്നത്.

ചെയ്യേണ്ടത് ഇത്രമാത്രം
ഉപയോക്താക്കൾ കൺസ്യൂമർ രേഖകൾക്കൊപ്പം ഫോൺനമ്പർ ചേർക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ വൈദ്യുതി ബിൽ തുക അടയ്ക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് എസ്.എം.എസ് ആയി ലഭിക്കും. വൈദ്യുതി ബിൽ സംബന്ധിച്ച വിവരങ്ങൾ, വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകൾ തുടങ്ങിയവയും ലഭ്യമാകും.

"https://wss.kseb.in/selfservices/registermobile" എന്ന വെബ്സൈറ്റിലൂടെയും സെക്ഷൻ ഓഫീസിലെ ക്യാഷ് കൗണ്ടർ വഴിയും മീറ്റർ റീഡറുടെ കയ്യിലെ ബില്ലിംഗ് മെഷീൻ വഴിയും ഫോൺനമ്പർ രജിസ്റ്റർ ചെയ്യാം. സേവനം തികച്ചും സൗജന്യമാണെന്ന് കെഎസ്ഇബി അറിയിച്ചു.

Advertisment

Read More

Kseb

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: