/indian-express-malayalam/media/media_files/hgEQijWT848VXlGhMJwq.jpg)
കേവലം ഒരു ഖേദപ്രകടനത്തിലൂടെ ഇത് അവസാനിക്കുമെന്നാണോ കരുതേണ്ടതെന്ന് സിപിഎം പ്രതികരിച്ചു (ഫൊട്ടോ: സ്ക്രീൻഗ്രാബ്)
കോഴിക്കോട്: മുൻമന്ത്രിയും വടകരയിലെ ഇടതു സ്ഥാനാർത്ഥിയുമായ കെ.കെ. ശൈലജയ്ക്കെതിരെയും നടി മഞ്ജു വാര്യർക്കുമെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ആർഎംപി നേതാവ് കെ.എസ്. ഹരിഹരൻ. "തനിക്ക് സംഭവിച്ചത് രാഷ്ട്രീയ പിഴവാണ്. അനവസരത്തിലുള്ള തെറ്റായ പ്രയോഗമാണ്. ബോധപൂർവ്വം ഉദ്ദേശിച്ചതല്ല. പൂർണമായ രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ മാപ്പ് പറയുന്നു," കെ.എസ്. ഹരിഹരൻ പറഞ്ഞു. ഖേദം പ്രകടിപ്പിക്കാൻ തനിക്ക് യാതൊരു മടിയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വടകരയിൽ സിപിഎം വർഗീയതയ്ക്കെതിരെ യുഡിഎഫും ആർഎംപി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഹരിഹരന്റെ പരാമർശം. "ടീച്ചറുടെ പോൺ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ? മഞ്ജു വാര്യരുടെ പോൺ വീഡിയോ ഉണ്ടാക്കിയെന്ന് പറഞ്ഞാൽ മനസ്സിലാകും," എന്നായിരുന്നു ഹരിഹരന്റെ പരാമർശം.
പ്രസംഗം എഴുതി തയ്യാറാക്കിയതായിരുന്നില്ലെന്നും പ്രസംഗത്തിനിടെ കയറിവന്ന തെറ്റായ പരാമർശമാണെന്നും ഹരിഹരൻ പറഞ്ഞു. "നാക്കുപിഴ പ്രസംഗത്തിൽ പലർക്കും സംഭവിച്ചിട്ടുണ്ട്. എന്നാൽ തെറ്റ് മനസ്സിലാക്കി തിരുത്തുന്ന ആദ്യത്തെ ആൾ താനായിരിക്കും. താൻ പ്രസംഗം കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ ഖേദം പ്രകടിപ്പിച്ചു. പിശകാണെന്ന് പിന്നീട് മനസ്സിലായപ്പോഴാണ് ഫേസ്ബുക്കിലൂടെ ഖേദം പ്രകടിപ്പിച്ചത്," ഹരിഹരൻ പറഞ്ഞു.
"ടീച്ചർക്കെതിരെ നടത്തിയത് അനവസരത്തിലുള്ള തെറ്റായ പ്രയോഗമാണ്. അതുകൊണ്ടു തന്നെയാണ് തള്ളിക്കളഞ്ഞത്. തെറ്റായ രാഷ്ട്രീയം അതിലുണ്ട്. പുരുഷാധിപത്യപരമായ നിലപാടാണ് അതെന്ന് താൻ തിരിച്ചറിയുന്നു. എത്ര തിരുത്തി മുന്നോട്ട് പോയാലും അബോധത്തിൽ ചിലത് കിടപ്പുണ്ടാകുമല്ലോ, ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് മനസ്സിലാക്കുന്നു. ഭാവിയിൽ ഇത്തരം സ്ത്രീ വിരുദ്ധ, പുരുഷാധിപത്യ നിലപാടുകൾ മാറ്റിവച്ച് മുന്നോട്ടുപോകും. പൂർണമായ രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഖേദപ്രകടനം നടത്തിയത്," കെ.എസ്. ഹരിഹരൻ പറഞ്ഞു.
ഹരിഹരന്റെ പരാമർശത്തെ യുഡിഎഫും ആർഎംപിയും തള്ളിപ്പറഞ്ഞു. കേവലം ഒരു ഖേദപ്രകടനത്തിലൂടെ ഇത് അവസാനിക്കുമെന്നാണോ കരുതേണ്ടതെന്ന് സിപിഎം പ്രതികരിച്ചു.
Read More:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.