scorecardresearch

'അസ്ഥികൂടത്തിന് കാവലിരിക്കുന്ന ദുർഭൂതം'; മുഖ്യമന്ത്രിക്കെതിരെ കെ. സുധാകരൻ

സിപിഎം സംസ്ഥാന സെക്രട്ടറി എന്നതിനേക്കാള്‍ പിണറായി വിജയന്‍റെ പണപ്പെട്ടിയുടെ സൂക്ഷിപ്പുകാരന്‍ എന്ന നിലയിലേക്കാണ് എം.വി ഗോവിന്ദൻ തരംതാണിരിക്കുന്നതെന്നും സുധാകരൻ പറഞ്ഞു

സിപിഎം സംസ്ഥാന സെക്രട്ടറി എന്നതിനേക്കാള്‍ പിണറായി വിജയന്‍റെ പണപ്പെട്ടിയുടെ സൂക്ഷിപ്പുകാരന്‍ എന്ന നിലയിലേക്കാണ് എം.വി ഗോവിന്ദൻ തരംതാണിരിക്കുന്നതെന്നും സുധാകരൻ പറഞ്ഞു

author-image
WebDesk
New Update
covid 19, lockdown restrictions kerala, Pinarayi Vijayan, k sudhakaran against pinarayi vijayan's statement on traders demand, pinarayi vijayan on traders demand, Pinarayi Vijayan, മുഖ്യമന്ത്രി, പിണറായി വിജയൻ, Oomen Chandy, VD Satheesan, Malayalam news, kerala news, news in malayalam, latest news in malayalam, covid, covid 19, lockdown, lockdown restrictions, ie malayalam

ആത്മാവ് നഷ്ടപ്പെട്ടിരിക്കുന്ന പാർട്ടിയുടെ അസ്ഥികൂടത്തിന് കാവലിരിക്കുന്ന ദുർഭൂതമായി പിണറായി വിജയൻ മാറിയെന്നും കെ. സുധാകരൻ പറഞ്ഞു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനേയും സിപിഎമ്മിനേയും കടുത്ത ഭാഷയിൽ വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. സംസ്ഥാനത്ത് ഇടതുപക്ഷത്തിനുണ്ടായ കനത്ത തിരിച്ചടിക്ക് യഥാർത്ഥ കാരണക്കാരൻ മുഖ്യമന്ത്രിയാണെന്ന് സഖ്യകക്ഷികളടക്കം പറഞ്ഞിട്ടും കാരണഭൂതനെ ഇപ്പോഴും കൈവിടാതെ ചുമക്കുന്നത് അഴിമതിയുടെ വിഹിതം കൈപ്പറ്റിയവരാണെന്ന് സുധാകരൻ വിമർശിച്ചു. സിപിഎമ്മിന് ജനം കെവിട്ട അവസ്ഥയാണുള്ളത്. അത്തരത്തിൽ ആത്മാവ് നഷ്ടപ്പെട്ടിരിക്കുന്ന പാർട്ടിയുടെ അസ്ഥികൂടത്തിന് കാവലിരിക്കുന്ന ദുർഭൂതമായി പിണറായി വിജയൻ മാറിയെന്നും കെ. സുധാകരൻ പറഞ്ഞു.  

Advertisment

അണികൾ ഒരുപാട് കഷ്ടപ്പെട്ട് പടുത്തുയർത്തിയ പ്രസ്ഥാനത്തിന്റെയും അവർ നേതൃത്വം നൽകുന്ന ഭരണത്തിന്റേയും തലപ്പത്ത് ചീഞ്ഞുനാറുന്നതൊന്നും തിരുത്തൽ യജ്ഞക്കാർ കണ്ടില്ലെന്ന മട്ടാണെന്ന് സുധാകരൻ വിമർശിച്ചു. തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ യഥാർത്ഥ പരാജയ കാരണം മുഖ്യമന്ത്രിയോട് ജനങ്ങൾക്കുള്ള എതിർപ്പാണ്. അത് സഖ്യകക്ഷികളിൽ പലരും തന്നെ തുറന്നുപറഞ്ഞു കഴിഞ്ഞു. എന്നാൽ അതൊന്നും ചെവിക്കൊള്ളാതെ പിണറായി വിജയന് സംരക്ഷണം ഒരുക്കാനാണ്  തിരുത്തല്‍ യജ്ഞം നടത്തിയതെന്നും സുധാകരൻ വിമർശിച്ചു. 

പിണറായി വിജയനിൽ നിന്നുമാണ് യഥാർത്ഥത്തിൽ ഇടതുപക്ഷത്തെ തിരുത്തൽ പ്രക്രിയ തുടങ്ങേണ്ടതെന്ന് പറഞ്ഞ സുധാകരൻ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനേയും കടുത്ത ഭാഷയിലാണ് കുറ്റപ്പെടുത്തിയത്. മുഖ്യമന്ത്രിയെ കത്തുന്ന സൂര്യനോട് ഉപമിച്ച ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എന്നതിനേക്കാള്‍ പിണറായി വിജയന്‍റെ  പണപ്പെട്ടിയുടെ സൂക്ഷിപ്പുകാരന്‍ എന്ന നിലയിലേക്കാണ് തരംതാണിരിക്കുന്നത്. കണ്ണൂരിലെ കോട്ടകളിലടക്കം പാര്‍ട്ടി വോട്ടുകൾ വ്യാപകമായി മറിഞ്ഞിട്ടും തിരുത്തലിനു തയാറാകാതെ കാരണഭൂതനെ കൈവിടാതെ ചുമക്കുന്നത് ലാഭവിഹിതം പങ്കുപറ്റിയവരാണെന്നും കെപിസിസി പ്രസിഡന്റ് വിമർശിച്ചു.

Read More

K Sudhakaran Pinarayi Vijayan Kerala News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: