/indian-express-malayalam/media/media_files/lrWLTdad2IIKsqENZDdc.jpg)
കോഴിക്കോട് മെഡിക്കൽ കോളേജ്
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ ചെയ്തതായി പരാതി. കൈയ്ക്ക് ശസ്ത്രക്രിയ ചെയ്യേണ്ടിയിരുന്ന നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയതെന്നാണ് പരാതി. കോഴിക്കോട് ചെറുവണ്ണൂർ മധുര ബസാർ സ്വദേശിനിയായ 4 വയസുകാരിക്കാണ് ഡോക്ടറുടെ ഗുരുതര അനാസ്ഥ മൂലം ദുരനുഭവം നേരിടേണ്ടി വന്നത്.
കയ്യിലെ ആറാംവിരൽ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, ഡോക്ടർ നാവില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ ആറാം വിരല്‍ നീക്കം ചെയ്തു. സംഭവത്തിൽ ഡോക്ടർ മാപ്പ് പറഞ്ഞതായി കുട്ടിയുടെ കുടുംബം വ്യക്തമാക്കി.
ശസ്ത്രക്രിയയ്ക്ക് കുട്ടിയെ കൊണ്ടുപോയപ്പോൾ ഒപ്പം പോയില്ലെന്നാണ് വീട്ടുകാർ പറഞ്ഞത്. ശസ്ത്രക്രിയ പൂർത്തിയാക്കി വാർഡിൽ കുട്ടിയെ കൊണ്ടുവന്നപ്പോഴാണ് വായിൽ പഞ്ഞി തിരുകിയത് ശ്രദ്ധിച്ചത്. കയ്യിലെ ആറാം വിരൽ അതുപോലെ ഉണ്ടായിരുന്നു. എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ അധികൃതരില്‍ നിന്ന് കൃത്യമായ വിശദീകരണം ലഭിച്ചിട്ടില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു.
അതേസമയം, രണ്ട് ശസ്ത്രക്രിയകൾ ഒരുമിച്ച് നടത്തിയത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും സൂപ്രണ്ട് വ്യക്തമാക്കി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സാപ്പിഴവ് സംബന്ധിച്ച് നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നു. ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റില്‍ കുടുങ്ങിയ സംഭവം വലിയ വാർത്തയായിരുന്നു.
Read More
- മലയാളം സംസാരിക്കുന്ന മെലിഞ്ഞയാൾ; പീഡനം നേരിട്ട 10 വയസുകാരിയുടെ മൊഴിയിൽ പ്രതിയെ തിരഞ്ഞ് പൊലീസ്
- കൽപ്പാത്തി ക്ഷേത്രത്തിൽ നടൻ വിനായകന് പ്രവേശന വിലക്കില്ലെന്ന് ഭാരവാഹികൾ; സംഭവിച്ചത് ഇതാണ്
- 'വിവാഹ വാഗ്ദാനം നൽകി വഞ്ചിക്കപ്പെട്ട കാമുകിക്ക് സമാനം'; ജോസ് കെ മാണിയെ തിരികെ വിളിച്ച് കോൺഗ്രസ് മുഖപത്രം
- കൊച്ചിയിൽ മഞ്ഞപ്പിത്ത ബാധ; വേങ്ങൂരിൽ 180 പേർക്ക് രോഗം സ്ഥിരീകരിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.