scorecardresearch

കൊട്ടിയൂർ പീഡനക്കേസ്: ഇരയെ വിവാഹം കഴിക്കാമെന്ന് മുൻ വൈദികൻ; തന്ത്രമെന്ന് സർക്കാർ

പെൺകുട്ടിയുടെ സമ്മതമുണ്ടന്നും ശിക്ഷ റദ്ദാക്കി വിവാഹത്തിന് രണ്ട് മാസത്തെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നുമാണ് പുതിയ ഹർജിയിൽ റോബിൻ വടക്കുംചേരി ആവശ്യം

പെൺകുട്ടിയുടെ സമ്മതമുണ്ടന്നും ശിക്ഷ റദ്ദാക്കി വിവാഹത്തിന് രണ്ട് മാസത്തെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നുമാണ് പുതിയ ഹർജിയിൽ റോബിൻ വടക്കുംചേരി ആവശ്യം

author-image
WebDesk
New Update
Kottiyoor rape case, കൊട്ടിയൂർ പീഡനം, father robin vadakkumchery, ഫാദർ വടക്കുംചേരി, IE Malayalam, ഐഇ മലയാളം

കൊച്ചി: കൊട്ടിയൂർ പീഡനക്കേസിലെ ഇരയെ വിവാഹം കഴിക്കാൻ അനുമതി തേടി പ്രതി റോബിൻ വടക്കുംചേരി ഹൈക്കോടതിയിൽ. എന്നാൽ റോബിന്റ ആവശ്യത്തിൽ സർക്കാർ എതിർപ്പ് അറിയിച്ചു. പെൺകുട്ടിയേയും കുഞ്ഞിനേയും സംരക്ഷിച്ചു കൊള്ളാമെന്നും ശിക്ഷ പരമാവധി കുറയ്ക്കണമെന്നുമാണ് റോബിന്റെ ആവശ്യം. ഹർജി കൂടുതൽ വാദത്തിനായി കോടതി ഈ മാസം 24 ലേക്ക് മാറ്റി.

Advertisment

പെൺകുട്ടിയുടെ സമ്മതമുണ്ടന്നും ശിക്ഷ റദ്ദാക്കി വിവാഹത്തിന് രണ്ട് മാസത്തെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നുമാണ് പുതിയ ഹർജിയിലെ ആവശ്യം. വിചാരണക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് റോബിന്റെ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ കേസിന്റെ ഭാഗമായാണ് പുതിയ ഹർജി. അപ്പീലിൽ കക്ഷി ചേർന്ന പെൺകുട്ടി വിവാഹത്തിന് സമ്മതമാണന്ന് അറിയിച്ചിട്ടുണ്ട്.

Also Read: പുകഞ്ഞ കൊള്ളി പുറത്ത്; കൊട്ടിയൂർ പീഡനക്കേസ് പ്രതി ഫാദർ റോബിനെ വെെദികവൃത്തിയിൽ നിന്നു പുറത്താക്കി

പെൺകുട്ടിയെ വിവാഹം കഴിക്കുന്നതിന് സഭാ അധികാരികളുടെ അനുമതിയുണ്ടന്നും റോബിൻ പറയുന്നു. പെൺകുട്ടിയേയും കുഞ്ഞിനേയും സംരക്ഷിച്ചു കൊള്ളാമെന്ന് റോബിൻ വിചാരണക്കോടതിയെ അറിയിച്ചിരുന്നെങ്കിലും കുറ്റം ബലാൽസംഗമാണെന്ന് കണ്ടെത്തിയാണ് മാനന്തവാടി കോടതി റോബിന് 20 വർഷം തടവു വിധിച്ചത്.

Also Read: കേരളത്തില്‍ കോവിഡ് മരണം കുറയാന്‍ കാരണങ്ങള്‍ ഇവയാണ്

Advertisment

പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള റോബിന്റെ നീക്കം ഹൈക്കോടതിയെ കരുവാക്കി ശിക്ഷ കുറയ്ക്കാനുള്ള തന്ത്രമാണന്നാണ് സർക്കാർ നിലപാട്. മൂന്നു വയസു കഴിഞ്ഞ കുഞ്ഞിനെ മാതാവായ പെൺകുട്ടി ഇതുവരെ കാണാൻ ശ്രമിച്ചിട്ടില്ലന്നും ഇപ്പോൾ നാട്ടിലുള്ള പെൺകുട്ടി വിവാഹത്തെക്കുറിച്ച് അറിവില്ലന്നാണ് പറഞ്ഞിട്ടുള്ളതെന്നും സർക്കാർ വ്യക്തമാക്കുന്നു.

Also Read: പ്രതിഷേധങ്ങൾ അതിരുകടക്കരുത്, കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കണം: ഹെെക്കോടതി

മാനന്തവാടി രൂപതയിലെ വൈദികനായിരുന്ന റോബിൻ കൊട്ടിയൂർ നീണ്ടുനോക്കി പള്ളിയിൽ വൈദികനായിരുന്ന കാലത്താണ് പെൺകുട്ടിയെ പീഡിപ്പിച്ചത് .2019 ഫെബ്രുവരിയിലാണ് റോബി നെ കോടതി ശിക്ഷിച്ചത്. പിന്നാലെ റോബിൻ വടക്കുംചേരിയെ മാർപാപ്പ പ്രത്യേക അധികാരം ഉപയോഗിച്ച് വെെദികവൃത്തിയിൽ നിന്നു പുറത്താക്കിയിരുന്നു.

Kottiyur Rape

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: